Begin typing your search above and press return to search.
ഇവര്‍ പിഴ അടക്കേണ്ടതില്ലെന്ന് ബാങ്ക്
ഫിക്‌സഡ് ടേം ഡെപ്പോസിറ്റ് നേരത്തെ അവസാനിപ്പിക്കുന്നവര്‍ക്ക് പിഴ ഒഴിവാക്കി ന്യൂ ജെന്‍ ബാങ്കായ ആക്‌സിസ് ബാങ്ക്. ഉപഭോക്താക്കളുമായുള്ള സൗഹൃദ ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ബാങ്കിന്റെ ഈ പ്രഖ്യാപനം. 2020 ഡിസംബര്‍ 15 നോ അതിന് ശേഷമോ 2 വര്‍ഷത്തിലോ അതില്‍ കൂടുതലോ ഉള്ള ഫിക്‌സഡ് ടേം ഡെപ്പോസിറ്റിനായി ബുക്ക് ചെയ്തവര്‍ക്കാണ് നേരത്തെ അവസാനിപ്പിക്കുന്നതിനുള്ള പിഴ ഒഴിവാക്കിയത്.
'പെട്ടെന്നുള്ള ആവശ്യങ്ങളില്‍ ആകുലതപ്പെടാതെ ഉപഭോക്താക്കളെ ദീര്‍ഘകാല നിക്ഷേപത്തിന് പ്രോത്സാഹിപ്പിക്കുകയാണ് ഈ ഉപഭോക്തൃ സൗഹൃദത്തിലൂടെ ലക്ഷ്യം വ്യക്കുന്നത്' ബാങ്ക് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
ഇത് എല്ലാ പുതിയ സ്ഥിര നിക്ഷേപങ്ങള്‍ക്കും ബാധകമാകും.
എന്നാല്‍ 2 വര്‍ഷത്തേക്ക് ഫിക്‌സഡ് ടേം ഡെപ്പോസിറ്റ് ബുക്ക് ചെയ്ത് 15 മാസങ്ങള്‍ക്ക് മുമ്പ് പിന്‍വലിക്കുകയാണെങ്കില്‍ അകാല പിഴ നല്‍കേണ്ടിവരും.
'15 മാസങ്ങള്‍ക്ക് ശേഷം അവസാനിപ്പിച്ച എല്ലാ ഫിക്‌സഡ് ടേം ഡെപ്പോസിറ്റുകളുടെയും പിഴ ഞങ്ങള്‍ ഒഴിവാക്കി. ഈ പുതിയ സവിശേഷതയിലൂടെ ഉപഭോക്തൃ കേന്ദ്രീകൃത ആനുകൂല്യങ്ങള്‍ പ്രദാനം ചെയ്യുകയാണെന്നും ഞങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിനെയാണ് ലക്ഷ്യം വയ്ക്കുന്നതെന്നും ആക്‌സിസ് ബാങ്ക് റീറ്റെയ്ല്‍ ലിയബിലിറ്റീസ് ആന്റ് ഡയറക്ട് ബാങ്കിംഗ് പ്രൊഡക്ട്‌സ് എക്‌സിക്യുട്ടിവ് വൈസ് പ്രസിഡന്റ് പ്രവീണ്‍ ഭട്ട് പറഞ്ഞു.
Next Story
Videos