ബാങ്ക് നിക്ഷേപങ്ങളില്‍ വര്‍ധനവ്, ക്രെഡിറ്റ് ഉയര്‍ന്നത് 10 ശതമാനത്തിലേറെ

2022 മെയ് 6 ന് അവസാനിച്ച രണ്ടാഴ്ചയ്ക്കുള്ളില്‍ ബാങ്ക് വായ്പകളില്‍ വര്‍ധനവെന്ന് ആര്‍ബിഐ (RBI) . ബാങ്കുകളുടെ ക്രെഡിറ്റ് നിരക്ക് 10.82 ശതമാനം വര്‍ധിച്ച് 120.46 ലക്ഷം കോടി രൂപയായതായാണ് റിസര്‍വ് ബാങ്ക് രേഖകള്‍ പറയുന്നത്. നിക്ഷേപം 9.71 ശതമാനം വര്‍ധിച്ച് 166.95 ലക്ഷം കോടി രൂപയായും ഉയര്‍ന്നിട്ടുണ്ട്.

2021 മെയ് 7 ന് അവസാനിച്ച രണ്ടാഴ്ചയ്ക്കുള്ളില്‍, ഷെഡ്യൂള്‍ഡ് ബാങ്ക് അഡ്വാന്‍സുകള്‍ 108.70 ലക്ഷം കോടി രൂപയായതായി ആര്‍ബിഐ കണക്കുകള്‍ വ്യക്തമാക്കുന്നു.
ആകെ ബാങ്ക് നിക്ഷേപം 152.16 ലക്ഷം കോടി രൂപയായതായി മെയ് 6 വരെ വ്യാഴാഴ്ച പുറത്തിറക്കിയ RBIയുടെ ഷെഡ്യൂള്‍ഡ് ബാങ്ക് സ്റ്റേറ്റ്‌മെന്റ് പൊസിഷനില്‍ പറയുന്നു.
2022 ഏപ്രില്‍ 22ന് അവസാനിച്ച രണ്ടാഴ്ചയ്ക്കിടെ ബാങ്ക് അഡ്വാന്‍സുകള്‍ 10.07 ശതമാനം ഉയര്‍ന്ന് 119.54 ലക്ഷം കോടി രൂപയായും നിക്ഷേപങ്ങള്‍ 166.24 ലക്ഷം കോടി രൂപയായും ഉയര്‍ന്നു. 9.84 ശതമാനം ഉയര്‍ച്ചയാണ് നിക്ഷേപങ്ങളില്‍ ഉണ്ടായിട്ടുള്ളത്.
2021-22 സാമ്പത്തിക വര്‍ഷത്തില്‍ ബാങ്ക് വായ്പ (Bank Credit) 8.59 ശതമാനവും നിക്ഷേപം 8.94 ശതമാനവും ഉയര്‍ന്നു. ബിസിനസുകള്‍ സജീവമായതും വിപണിയില്‍ പണപ്പെരുപ്പ ഭീതിയുണ്ടെങ്കിലും വിനിമയങ്ങള്‍ സജീവമാകുന്നതും ബാങ്ക് നിക്ഷേപങ്ങളില്‍ തെളിഞ്ഞു കാണാമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it