ഡിജിറ്റല്‍ കുതിപ്പില്‍ കേരള ബാങ്കുകള്‍

കുറച്ചു വര്‍ഷം മുമ്പുവരെ മറ്റൊരാള്‍ക്ക് പണം അയയ്ക്കാനും വൈദ്യുതി, വാട്ടര്‍ തുടങ്ങിയ ബില്ലുകള്‍ അടയ്ക്കാനും നമ്മള്‍ എത്ര കഷ്ടപ്പെട്ടിരുന്നു എന്നോര്‍ക്കുന്നുണ്ടോ? എന്നാലിപ്പോള്‍ ഈ സേവനങ്ങളൊക്കെ മൊബൈലിലെ കുറച്ച് ക്ലിക്കിലൂടെ ഏറെ എളുപ്പം.

മുമ്പ് പണമടയ്ക്കാന്‍ അക്കൗണ്ട് നമ്പര്‍ ആവശ്യമാണെങ്കില്‍ ഇപ്പോള്‍ മൊബൈല്‍ നമ്പര്‍ മാത്രം മതി. സ്മാര്‍ട്ട്ഫോണിലൂടെ ഇ-കെ.വൈ.സി പുതുതായി ബാങ്ക് അക്കൗണ്ടും നല്‍കി തുറക്കാം, ഇടപാടുകളും ആരംഭിക്കാം. അങ്ങനെ വിവിധങ്ങളായ ഒട്ടനവധി മാറ്റങ്ങളാണ് ഡിജിറ്റലൈസേഷനിലൂടെ ബാങ്കിംഗ് രംഗത്ത് ചുരുങ്ങിയ കാലങ്ങള്‍ക്കുള്ളില്‍ വന്നത്.

      കേരളത്തിന്റെ ഡിജിറ്റല്‍ ബാങ്കിംഗ്

      വേള്‍ഡ്‌ലൈന്‍ ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ രാജ്യത്ത് ഏറ്റവുമധികം ഡിജിറ്റല്‍ പണമിടപാട് നടക്കുന്ന സംസ്ഥാനം കേരളമാണ്. ഏറ്റവുമധികം ഡിജിറ്റല്‍ ഇടപാടുകള്‍ നടക്കുന്ന രാജ്യത്തെ 10 നഗരങ്ങളില്‍ തിരുവനന്തപുരം, എറണാകുളം, തൃശൂര്‍ എന്നിവയും ഉള്‍പ്പെടും. സംസ്ഥാന

      ത്തിന്റെ ഈ ഡിജിറ്റല്‍ മുന്നേറ്റത്തിന് ബാങ്കുകള്‍ വഹിക്കുന്ന പങ്ക് ചെറുതല്ല, പ്രത്യേകിച്ച് കേരളം ആസ്ഥാനമായുള്ള ബാങ്കുകള്‍. വളരുന്ന സാങ്കേതികവിദ്യകളെ അടിസ്ഥാനമാക്കി, ബാങ്കുകള്‍ ബിസിനസ് തന്ത്രങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ ഇന്റര്‍നെറ്റ് ബാങ്കിംഗ്, മൊബൈല്‍ ബാങ്കിംഗ്, എ.ടി.എം തുടങ്ങിയ സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുകയും നവീകരിക്കുകയും ചെയ്തു വരുന്നു.

      ശാഖയില്‍ നിന്ന് വിരല്‍ത്തുമ്പിലേക്ക്

      നേരത്തെ ബാങ്ക് ശാഖകള്‍ വഴി മാത്രം ഓഫ്ലൈനായി ലഭിച്ചിരുന്ന ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഇപ്പോള്‍ ഓരോ ബാങ്കിന്റെയും മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വിരല്‍ത്തുമ്പില്‍ ലഭ്യമാണ്. 'ഫെഡ് മൊബൈല്‍' ആപ്പ് അവതരിപ്പിച്ച ആലുവ ആസ്ഥാനമായ ഫെഡറല്‍ ബാങ്കിന്റെ മൊത്തം ഇടപാടുകളില്‍ 90 ശതമാവും ഇപ്പോള്‍ ഡിജിറ്റലാണ്.

      തൃശൂര്‍ ആസ്ഥാനമായ സൗത്ത് ഇന്ത്യന്‍ ബാങ്ക് (എസ്.ഐ.ബി). ബാങ്കിന്റെ മൊത്തം ഇടപാടുകളില്‍ 95 ശതമാനവും ഇപ്പോള്‍ ഡിജിറ്റലാണ്. ബാങ്കിന്റെ മൊബൈല്‍ ബാങ്കിംഗ് പ്ലാറ്റ്ഫോമായ എസ്.ഐ.ബി. മിറര്‍ പ്ലസില്‍ (ടകആ ങശൃൃീൃ+) ഇടപാടുകാര്‍ 20 ലക്ഷം കവിഞ്ഞു. ബാങ്കിംഗ് രംഗത്തെ ആദ്യ മെറ്റല്‍ ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിച്ചതുംസൗത്ത് ഇന്ത്യന്‍ ബാങ്കാണ്.

      തൃശൂര്‍ ആസ്ഥാനമായ കാത്തലിക് സിറിയന്‍ ബാങ്ക് (സി.എസ്.ബി ബാങ്ക്)ഡിജിറ്റല്‍ ഇടപാടുകളില്‍ രേഖപ്പെടുത്തുന്ന വാര്‍ഷിക വളര്‍ച്ച 60 ശതമാനത്തോളമാണ്. ബാങ്കിന്റെ മൊത്തം ഇടപാടുകളില്‍ 50 ശതമാനത്തിലേറെയുംഇപ്പോള്‍ ഡിജിറ്റലാണ്. സി.എസ്.ബി മൊബൈല്‍ പ്ലസ് ആപ്പ്, വാട്‌സ്ആപ്പ്് ബാങ്കിംഗ്, കോര്‍പ്പറേറ്റ് ഇന്റര്‍നെറ്റ് ബാങ്കിംഗ് തുടങ്ങിയവയിലൂടെ മികച്ച ഡിജിറ്റല്‍ സേവനങ്ങള്‍ നല്‍കാന്‍ ബാങ്കിന് സാധിക്കുന്നു. ഡിജിറ്റല്‍ സേവിംഗ്സ്, കറന്റ് അക്കൗണ്ടുകളാണ് മറ്റൊരു സവിശേഷത. ശാഖകളിലൂടെയുള്ള ഇടപാടുകളേക്കാള്‍ 50 ശതമാനം ചെലവ് കുറവാണ് ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് എന്നത് ഉപഭോക്താക്കള്‍ക്കും ബാങ്കുകള്‍ക്കും ഒരുപോലെ നേട്ടമാണ്.

      തൃശൂര്‍ ആസ്ഥാനമായ ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ട് തുറക്കുന്നത് തന്നെ ടാബ് ഉപയോഗിച്ചാണ്. ബാങ്കിന്റെതുടക്കം മുതല്‍ ഈ സൗകര്യമുണ്ട്. ബാങ്കിന്റെ 60 ലക്ഷത്തോളം വരുന്ന ഉപഭോക്തൃ അക്കൗണ്ടുകള്‍ തുറന്നത് ഇപ്രകാരമാണ്. സാമ്പത്തിക ഉള്‍പ്പെടുത്തലിന് (എശിമിരശമഹ കിരഹൗശെീി) പിന്തുണയേകുന്നതാണ് കേരള ഗ്രാമീണ്‍ ബാങ്കിന്റെ ഡിജിറ്റല്‍ സേവനങ്ങളില്‍ ശ്രദ്ധേയം.

      വാതില്‍പ്പടി ടാബ്ലെറ്റ് ബാങ്കിംഗ് സേവനം ബാങ്ക് ലഭ്യമാക്കുന്നുണ്ട്. ഇതുവഴി അക്കൗണ്ടില്‍ പണം നിക്ഷേപിക്കാം, പണം പിന്‍വലിക്കാം, പണം കൈമാറ്റം നടത്താം. ഡിജികെ.ജി.ബിയാണ് ബാങ്കിന്റെ മൊബൈല്‍ ആപ്പ്. ഇതുവഴിയും അക്കൗണ്ട് തുറക്കാം. പണം അതിവേഗം ഡിജിറ്റലായി കൈമാറാന്‍ ബാങ്ക് കെ.ജി.ബി എംപേ ആപ്പും അവതരിപ്പിച്ചിട്ടുണ്ട്. കേരള സ്റ്റേറ്റ്‌കോ-ഓപ്പറേറ്റീവ് ബാങ്ക് അഥവാ കേരളബാങ്കും മൊബൈല്‍ ബാങ്കിംഗ് ആപ്പ് അവതരിപ്പിച്ചിട്ടുണ്ട്.

      ''റീറ്റെയ്ല്‍ ഇടപാടുകളില്‍ 92 ശതമാനവും ഡിജിറ്റലാണ്. എസ്.എം.ഇ, കോര്‍പ്പറേറ്റ് ശ്രേണിയിലാണ് ഈ വിഭാഗത്തില്‍ ബാങ്ക് ഇപ്പോള്‍ കൂടുതല്‍ ഊന്നല്‍ നല്‍കുന്നത്. നിലവില്‍ ഈ വിഭാഗത്തിലെ ഇടപാടുകളില്‍ 80 ശതമാനവും ഡിജിറ്റലാണ്. ഇത് ഉയര്‍ത്തുകയാണ് ലക്ഷ്യം'', ശാലിനി വാര്യര്‍, എക്സിക്യൂട്ടീവ് ഡയറക്റ്റര്‍, ഫെഡറല്‍ ബാങ്ക്

      ''ബാങ്കിന്റെ ഡിജിറ്റല്‍ ബാങ്കിംഗ് സംരംഭങ്ങളെല്ലാം ഉപഭോക്തൃ അടിത്തറ വിപുലമാക്കുന്നതിനും ഇതര വരുമാനം വര്‍ധിപ്പിക്കുന്നതിനും പ്രവര്‍ത്തന ചെലവ് കുറയ്ക്കുന്നതിനും ഭാവി ബിസിനസ് മുന്നില്‍ കണ്ടുള്ളതുമാണ്. ഇതുവഴി ഉപഭോക്താക്കള്‍ക്കും സ്റ്റാഫിനും മികച്ച അനുഭവം നല്‍കുകയാണ് ലക്ഷ്യം'', സോണി എ., സി.ഐ.ഒ, സൗത്ത് ഇന്ത്യന്‍ ബാങ്ക്

      ''ഇപ്പോള്‍ ഉപഭോക്താവിന് സ്വയം അക്കൗണ്ട് തുറക്കാവുന്ന സൗകര്യമുണ്ട്. ബാങ്കിന്റെ മൊബൈല്‍ ആപ്പില്‍ എന്‍.ഇ.എഫ്.ടി, ആര്‍.ടി.ജി.എസ്, ഐ.എം.പി.എസ് സേവനങ്ങള്‍ ലഭിക്കും. മര്‍ച്ചന്റ് ക്യൂ.ആര്‍ സേവനവും ബാങ്ക് ലഭ്യമാക്കുന്നു'', ജോര്‍ജ് കെ. ജോണ്‍,ഐ.ടി ആന്‍ഡ് ഓപ്പറേഷന്‍സ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്

      90% - കേരളം ആസ്ഥാനമായ സ്വകാര്യ ബാങ്കുകളില്‍ മൊത്തം ഇടപാടിന്റെ 90 ശതമാനത്തോളവും ഡിജിറ്റലാണ്.

      50% - ശാഖകളിലൂടെയുള്ള ഇടപാടിനേക്കാള്‍ 50 ശതമാനത്തോളം ചെലവ് കുറവാണ് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ വഴിയുള്ള ഇടപാട്

      2023 മാര്‍ച്ച് മാസം:

      രാജ്യത്ത് യു.പി.ഐ വഴി 14.07ലക്ഷം കോടി രൂപയുടെ ഇടപാട്. 890കോടി ഇടപാടുകള്‍

      മെയ് ആറിന് മാത്രം

      • ആധാര്‍ അധിഷ്ഠിത പേയ്‌മെന്റുകള്‍ 35.1 ലക്ഷം
      • മൂല്യം 1,022 കോടി രൂപ
      • ഭീം യു.പി.ഐ വഴി അന്ന് 32 കോടി ഇടപാടുകള്‍.
      • മൂല്യം 53,400കോടി രൂപ.
      • 18,300കോടി രൂപയുടെ ഐ.എം.പി.എസ് ഇടപാടുകളും അന്ന് നടന്നു


      ഡിജിറ്റല്‍ ഇന്ത്യ

      2016 നവംബര്‍ എട്ടിനായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം നടത്തിയത്. ഇതിനെ തുടര്‍ന്ന്് ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് ഇന്ത്യയില്‍ സ്വീകാര്യത വര്‍ധിച്ചു. ശേഷം കൂടുതല്‍ പേര്‍ പണമിടപാടുകള്‍ മൊബൈല്‍ വഴിയും ഓണ്‍ലൈന്‍ വഴിയും ആക്കി.

      ഒരു ബാങ്ക് അക്കൗണ്ടില്‍ നിന്ന് മറ്റൊന്നിലേക്ക് അതിവേഗം പണം അയയ്ക്കാവുന്ന ഇമ്മീഡിയറ്റ് പേയ്മെന്റ്സ് സര്‍വീസ് (ഐ.എം.പി.എസ്), നാഷണല്‍ ഇലക്ട്രോണിക് ഫണ്ട്സ് ട്രാന്‍സ്ഫര്‍ (എന്‍.ഇ.എഫ്.ടി), റിയല്‍-ടൈം ഗ്രോസ് സെറ്റ്ല്‍മെന്റ് (ആര്‍.ടി.ജി.എസ്) സംവിധാനങ്ങളൊക്കെ ഈ രംഗത്ത് സഹായകമായി. ഇതിനുപുറമേ നോട്ട് അസാധുവാക്കലിന്റെ ചുവടുപിടിച്ച് യൂണിഫൈഡ് പേയ്മെന്റ്സ് ഇന്റര്‍ഫേസ് (യു.പി.ഐ), ആധാര്‍ അധിഷ്ഠിത പേയ്മെന്റ്സ് സര്‍വീസ് (എ.ഇ.പി.എസ്) തുടങ്ങിയവയും വന്നു. ഇവയെല്ലാം ഉപയോക്താക്കള്‍ക്കിടയില്‍ അതിവേഗമാണ് സ്വീകാര്യത നേടിയത്.

      Anilkumar Sharma
      Anilkumar Sharma  

      Assistant Editor

      Related Articles

      Next Story

      Videos

      Share it