ഫെഡറല്‍ ബാങ്ക് എംഡി ശ്യാംശ്രീനിവാസന്‍ ബിഎസ് ബാങ്കര്‍ ഓഫ് ദി ഇയര്‍

ഫെഡറല്‍ ബാങ്ക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്റ്ററുമായ ശ്യാംശ്രീനിവാസന് 2019-20 വര്‍ഷത്തെ 'ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് ബാങ്കര്‍ ഓഫ് ദി ഇയര്‍' അവാര്‍ഡ്. മിക്ക ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വെല്ലുവിളി നേരിടുന്ന സാഹചര്യത്തില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ അദ്ദേഹത്തിനും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ബാങ്കിനും കഴിഞ്ഞുവെന്നതാണ് അംഗീകാരത്തിന് സഹായകമായത്.

ഇന്ത്യയിലെ ബാങ്കിംഗ് രംഗം രജിസ്റ്റര്‍ ചെയ്ത നഷ്ടങ്ങള്‍, റെഗുലേറ്ററി നടപടികള്‍, ആസ്തി ഗുണനിലവാരം തുടങ്ങിയവയിലെല്ലാം വലിയ തിരിച്ചടി നേരിടുന്ന കാലഘട്ടത്തില്‍ ഫെഡറല്‍ ബാങ്കിന്റെ സ്ഥിരമായ, ആരോഗ്യകരമായ പ്രകടനം എന്നിവ വിലയിരുത്തിയാണ് അവാര്‍ഡ്
മുന്‍ റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ എസ് എസ് മുന്ദ്രയുടെ അധ്യക്ഷതയില്‍ അഞ്ചുപേരടങ്ങുന്ന ജൂറിയാണ് ഏകകണ്ഠമായി തെരഞ്ഞെടുത്തത്. എച്ച്ഡിഎഫ്‌സി ചെയര്‍മാനും സിഇഒയുമായ കെക്കി മിസ്ട്രി, എഡല്‍ വിസ് ഗ്രൂപ്പ് ചെയര്‍മാന്‍ സിഇഓ രാഷേഷ് ഷാ, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുന്‍ ചെയര്‍മാന്‍ പ്രതിപ് ചൗധരി, ഐക്യാന്‍ ഇന്‍വെസ്റ്റമെന്റ്് അഡ്വസേഴ്‌സ് ചെയര്‍മാന്‍ അനില്‍ സിംഗ്‌വി എന്നിവരായിരുന്നു മറ്റ് ജൂറി അംഗങ്ങള്‍. കോവിഡ് മാനദണ്ഡങ്ങള്‍ കണക്കിലെടുത്ത് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് പ്രഖ്യാപനം നടത്തിയത്.
2010 മുതല്‍ ബാങ്കിന്റെ സാരഥ്യത്തിലുള്ള ശ്യാം ശ്രീനിവാസന്റെ പ്രകടനവും ബാങ്കിന്റെ മികവും എല്ലാ ജൂറി അംഗങ്ങളുടെയും പ്രത്യേക പരാമര്‍ശത്തിലുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം കാലാവധി കഴിഞ്ഞ ശ്യാംശ്രീനിവാസന് ഒരു വര്‍ഷം കൂടി കാലാവധി നീട്ടിക്കൊടുത്തിരിക്കുകയാണ്.





Related Articles
Next Story
Videos
Share it