എല്ലാവരും പഠിക്കട്ടെ! നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്കായി ബൈജൂസ് - അക്ഷയപാത്ര ഫൗണ്ടേഷന്‍ സഹകരണം

വിദ്യാര്‍ത്ഥികള്‍ക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനും നിര്‍ധനരായ കുട്ടികളുടെ ജീവിതത്തെ ശക്തിപ്പെടുത്തുന്നതിനുമായി അക്ഷയപാത്ര ഫൗണ്ടേഷനുമായി സഹകരിച്ച് ലോകത്തെ തന്നെ മുന്‍നിര എഡ്‌ടെക് കമ്പനിയായ ബൈജൂസ്.

'എല്ലാവര്‍ക്കും വിദ്യാഭ്യാസം' എന്ന ബൈജൂസിന്റെ സാമൂഹിക സംരംഭങ്ങള്‍ക്ക് കീഴില്‍ ആരംഭിച്ച ഈ സഹകരണം സ്‌കൂളുകള്‍ ഭാഗികമായി അടച്ചിട്ടിരിക്കുമ്പോഴും രാജ്യത്തിന്റെ വിദൂര പ്രദേശങ്ങള്‍ ഉള്‍പ്പെടെ ഒന്നിലധികം സംസ്ഥാനങ്ങളിലായി 2 ലക്ഷത്തോളം നിര്‍ധനരായ കുട്ടികള്‍ക്ക് പഠനം തുടരാന്‍ ലക്ഷ്യമിടുന്നു.
അക്ഷയപാത്ര നേതൃത്വം നല്‍കുന്ന എന്‍ ഇ എസ് ടി അഥവാ വിദ്യാര്‍ത്ഥി പരിവര്‍ത്തന സംരംഭത്തിനുള്ള ദേശീയ ഉദ്യമം വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം നിലനിര്‍ത്താന്‍ പൂര്‍ത്തീകരിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപനങ്ങളെ സഹായിക്കുന്നു. ഈ സഹകരണത്തോടെ ബൈജൂസ് വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ സ്ട്രീമിംഗ് ലൈസന്‍സുകളും സ്മാര്‍ട്ട് ക്ലാസ് റൂമുകളും നല്‍കിക്കൊണ്ട് ഉയര്‍ന്ന നിലവാരമുള്ളതും സാങ്കേതിക വിദ്യാധിഷ്ഠിതവുമായ പഠന പരിപാടികള്‍ ലഭ്യമാക്കുകയും ചെയ്യും.
സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളിലുള്ള കുട്ടികളുടെ ഗുണനിലവാരമുള്ള വിദ്യാഭ്യാസവും ഡിജിറ്റല്‍ പ്രാപ്യതയും തമ്മിലുള്ള വിടവ് നികത്താനും ഈ പരിവര്‍ത്തനം കൊണ്ടുവരുന്ന വിവിധ സാമൂഹിക സംരംഭങ്ങള്‍ ഏറ്റെടുക്കാന്‍ ബൈജൂസിന് ശക്തമായ കാഴ്ചപ്പാടുണ്ടെന്നും, ഇന്ത്യയിലെ സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഭക്ഷണ പരിപാടികള്‍ വര്‍ധിപ്പിക്കുന്നതിന് അക്ഷയപാത്ര ഫൗണ്ടേഷനുമായി സഹകരിക്കുന്നതില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ടെന്നും, ബൈജൂസ് സഹസ്ഥാപകയായ ദിവ്യ ഗോകുല്‍നാഥ് പറഞ്ഞു.
പട്ടിണി മൂലം ഒരു കുട്ടിക്കും വിദ്യാഭ്യാസം നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനാണ് തങ്ങളുടെ നിരന്തരമായ പരിശ്രമം എന്നും,സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങളിലെ കുട്ടികള്‍ക്ക് അവസരങ്ങള്‍ നഷ്ടപ്പെടുത്തേണ്ടിവരാത്ത ഒരു ലോകം സൃഷ്ടിക്കാന്‍ ഡിജിറ്റല്‍ ഉള്‍പ്പെടുത്തല്‍ സഹായിക്കുമെന്ന് തങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നുവെന്ന്, അക്ഷയപാത്ര ഫൗണ്ടേഷന്‍ സിഇഒ ശ്രീധര്‍ വെങ്കട്ട് പറഞ്ഞു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it