സംരംഭം ഏതുമാകട്ടെ, വായ്പ ബാങ്ക് ഓഫ് ബറോഡ തരും

ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് ഒട്ടേറെ വായ്പാ പദ്ധതികളുമായി ബാങ്ക്
Sreejith Kottarathil,  Zonal Head at Bank of Baroda
ശ്രീജിത്ത്  കൊട്ടാരത്തിൽ, കേരള സോണല്‍ മാനേജര്‍, ബാങ്ക് ഓഫ് ബറോഡ
Published on

നാടിന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല് തന്നെ ചെറുകിട ഇടത്തരം (എം.എസ്.എം.ഇ) സംരംഭങ്ങളാണ്. ഏറെ തൊഴിലുകള്‍ സൃഷ്ടിക്കുന്ന, വളര്‍ച്ചയില്‍ ഗണ്യമായ സംഭാവന ചെയ്യുന്ന ഈ മേഖലയ്ക്കായി വായ്പാ പദ്ധതികളുടെ വലിയനിര തന്നെയാണ് ബാങ്ക് ഓഫ് ബറോഡ (ബി.ഒ.ബി) ഒരുക്കിയിരിക്കുന്നത്. എം.എസ്.എം.ഇ മേഖലയുടെ വളര്‍ച്ചയെ എല്ലാ തരത്തിലും പിന്തുണയ്ക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് ബാങ്ക് ഓഫ് ബറോഡ കേരള സോണല്‍ മാനേജര്‍ ശ്രീജിത്ത് കൊട്ടാരത്തില്‍ പറയുന്നു. എളുപ്പത്തിലും വേഗത്തിലും വായ്പകള്‍ ലഭ്യമാക്കാനുള്ള സംവിധാനവും ശാഖകളില്‍ ഒരുക്കിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എം.എസ്.എം.ഇകള്‍ക്കായുള്ള ബി.ഒ.ബിയുടെ പ്രധാന ചില വായ്പാ പദ്ധതികള്‍ നോക്കാം:

1. സപ്ലൈ ചെയ്ന്‍ ഫിനാന്‍സ്: വലിയ കോര്‍പ്പറേറ്റ് ശൃംഖലകളുമായി സഹകരിക്കുന്ന ചെറുകിട സംരംഭങ്ങള്‍ക്ക് ഹ്രസ്വകാല വായ്പ ലഭ്യമാക്കുന്ന പദ്ധതിയാണിത്. പ്രവര്‍ത്തന മൂലധനം ലഭ്യമാക്കുകയാണ് ലക്ഷ്യം.

2. പ്രീമിയം ലോണ്‍ എഗെയ്ന്‍സ്റ്റ് പ്രോപ്പര്‍ട്ടി (LAP): പ്രവര്‍ത്തന മൂലധനച്ചെലവ്, പ്ലാന്റ് ആന്റ് മെഷിനറി/ ഉപകരണങ്ങള്‍ വാങ്ങല്‍ (ഇറക്കുമതി ചെയ്ത യന്ത്രങ്ങള്‍/ഉപകരണങ്ങള്‍ ഒഴികെ), നവീകരണ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ സംരംഭങ്ങളുമായി ബന്ധപ്പെട്ട ഏതൊരു കാര്യത്തിനും പ്രീമിയം ലാപ്പിലൂടെ വായ്പ ലഭ്യമാണ്.

3. ബറോഡ പ്രോപ്പര്‍ട്ടി പ്രൈഡ്: സാധന സാമഗ്രികളുടെ (Commodtiy/goods) വ്യാപാരം നടത്തുന്നവര്‍ക്കുള്ള വായ്പാ പദ്ധതി. വ്യക്തികള്‍ക്കും യൂണിറ്റുകള്‍ക്കും വായ്പ ലഭ്യമാണ്.

4. ബറോഡ ഹെല്‍ത്ത് കെയര്‍ സ്‌കീം: ഹെല്‍ത്ത് കെയര്‍ മേഖലയ്ക്ക് വേണ്ടിയുള്ള വായ്പാ പദ്ധതി. 1,2,3 നിരക്കിലുള്ള നഗരങ്ങളില്‍ സ്ഥിതി ചെയ്യുന്ന സൂക്ഷ്മ, മധ്യവര്‍ഗ ഹെല്‍ത്ത് കെയര്‍ പ്രൊഫഷണലുകള്‍/ ഡോക്ടര്‍മാര്‍/ ഡയഗ്നോസ്റ്റിക് സെന്ററുകള്‍/ ആശുപത്രികള്‍/ ക്ലിനിക്കുകള്‍ എന്നിവയ്ക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങാന്‍ വായ്പ നല്‍കുന്നു.

5. കയറ്റുമതി രംഗത്തുള്ള മൈക്രോ യൂണിറ്റുകള്‍ക്ക് പ്രത്യേക വായ്പാ പദ്ധതി.

6. ബറോഡ ആരോഗ്യധാം: പുതിയ ക്ലിനിക്കുകള്‍/ആശുപത്രികള്‍ മുതലായവ വാങ്ങാനും നിര്‍മിക്കാനും വായ്പ ലഭിക്കും. മാത്രമല്ല, നിലവിലുള്ളവയുടെ നവീകരണം, ആധുനികവല്‍കരണം എന്നിവയ്ക്കും വായ്പ അനുവദിക്കും. മെഡിക്കല്‍ ഡയഗ്നോസ്റ്റിക് ഉപകരണങ്ങള്‍/ഓഫീസ് ഉപകരണങ്ങള്‍ വാങ്ങാനും മരുന്നുകളുടെ സ്റ്റോക്ക് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തന മൂലധന ആവശ്യങ്ങള്‍ക്കും വായ്പ അനുവദിക്കുന്ന പദ്ധതിയാണിത്.

7. ബറോഡ കോണ്‍ട്രാക്ടര്‍ ലോണ്‍: എം.എസ്.എം.ഇ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന, കോണ്‍ട്രാക്ട്/ സബ് കോണ്‍ട്രാക്ട്  പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കുള്ള വായ്പാ പദ്ധതി. 250 കോടിരൂപയ്ക്ക് താഴെ വാര്‍ഷിക വിറ്റുവരവുള്ള സംരംഭങ്ങള്‍ക്ക് ഉപയോഗപ്പടുത്താം.

8. ബറോഡ വിദ്യസ്ഥലി ലോണ്‍: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വായ്പാ സഹായം നല്‍കുന്ന പ്രത്യേക പദ്ധതി.

രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെപൊതുമേഖല ബാങ്കായ ബാങ്ക് ഓഫ് ബറോഡ, ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറും മാനേജിംഗ് ഡയറക്റ്ററുമായ ദേബദത്ത ചന്ദിന്റെ നേതൃത്വത്തില്‍ ധനകാര്യ സേവന രംഗത്ത് രാജ്യാന്തര നിലവാരം ഉറപ്പാക്കിക്കൊണ്ടാണ് മുന്നേറുന്നത്. നിലവില്‍ 17 രാജ്യങ്ങളില്‍ സാന്നിധ്യമുള്ള ബി.ഒ.ബിക്ക് 8,187 ശാഖകളും 153 ദശലക്ഷം ഉപഭോക്താക്കളും ഉണ്ട്.

കേരളത്തില്‍ നിലവിലുള്ള 219 ശാഖകള്‍ക്ക് പുറമെ 17 എണ്ണം കൂടി തുടങ്ങാനുള്ള അനുമതി ലഭിച്ചിട്ടുണ്ടെന്ന് ശ്രീജിത്ത് കൊട്ടാരത്തില്‍ അറിയിച്ചു.

എറണാകുളം, തിരുവനന്തപുരം,തൃശൂര്‍, കോഴിക്കോട് എന്നീ നാല് റീജിയണല്‍ ഓഫീസുകള്‍ക്ക് കീഴില്‍ ഏകദേശം 36,000 കോടി രൂപയുടെ ബിസിനസാണ് കേരളത്തില്‍ ബാങ്കിനുള്ളത്.

(This focus feature is originally appeared in the December first issue of Dhanam Business Magazine )

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com