സ്ഥിര നിക്ഷേപ പലിശ നിരക്ക് ഉയര്‍ത്തി ഫെഡറല്‍ ബാങ്ക്; പുതുക്കിയ നിരക്കുകള്‍ അറിയാം
2 കോടി രൂപയില്‍ താഴെയുള്ള സ്ഥിരനിക്ഷേപ പലിശ ഫെഡറല്‍ ബാങ്ക് പുതുക്കി നിശ്ചയിച്ചു. പുതിയ നിരക്കുകള്‍ 2022 ഡിസംബര്‍ 18 മുതല്‍ പ്രാബല്യത്തില്‍ വന്നു. പുനരവലോകനത്തിന് ശേഷം സാധാരണ പൗരന്മാര്‍ക്ക് 3 ശതമാനം മുതല്‍ 7.25 ശതമാനം വരെ പലിശ നിരക്കും മുതിര്‍ന്ന പൗരന്മാര്‍ക്ക് 3.50 ശതമാനം മുതല്‍ 7.75 ശതമാനം വരെ പലിശ നിരക്കും ബാങ്ക് നല്‍കുമെന്ന് അറിയിച്ചു.
7 മുതല്‍ 29 ദിവസത്തിനുള്ളില്‍ കാലാവധി പൂര്‍ത്തിയാകുന്ന സ്ഥിര നിക്ഷേപങ്ങള്‍ക്ക് ബാങ്ക് 3 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. അതേസമയം ബാങ്ക് 30 മുതല്‍ 45 ദിവസത്തിനുള്ളില്‍ കാലാവധി പൂര്‍ത്തിയാകുന്ന സ്ഥിര നിക്ഷേപങ്ങള്‍ക്ക് 3.25 ശതമാനം പലിശ നിരക്ക് നല്‍കും. ഫെഡറല്‍ ബാങ്ക് ഇപ്പോള്‍ 46 ദിവസം മുതല്‍ 60 ദിവസം വരെ കാലാവധിയുള്ള സ്ഥിരനിരക്ക് നിക്ഷേപങ്ങള്‍ക്ക് 4.00 ശതമാനം പലിശ നിരക്കും 61 ദിവസം മുതല്‍ 90 ദിവസം വരെ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ 4.25 ശതമാനം പലിശയും വാഗ്ദാനം ചെയ്യുന്നു.
91 മുതല്‍ 119 ദിവസങ്ങള്‍ക്കുള്ളില്‍ കാലാവധി പൂര്‍ത്തിയാകുന്ന നിക്ഷേപങ്ങള്‍ക്ക് 4.50 ശതമാനം നിരക്കില്‍ പലിശ ലഭിക്കും. തുടര്‍ന്നുള്ള 120 മുതല്‍ 180 ദിവസങ്ങളില്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ 4.75 ശതമാനം നിരക്കില്‍ പലിശ ലഭിക്കും. അടുത്ത 181 ദിവസം മുതല്‍ 270 ദിവസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 5.75 ശതമാനം പലിശ നിരക്കും അടുത്ത 271 ദിവസം മുതല്‍ ഒരു വര്‍ഷത്തില്‍ താഴെ വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 6.00 ശതമാനം പലിശ നിരക്കും ബാങ്ക് ഇപ്പോള്‍ വാഗ്ദാനം ചെയ്യുന്നു.
18 മാസമോ അതില്‍ കൂടുതലോ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 7.25 ശതമാനം പലിശയും 1 വര്‍ഷമോ അതില്‍ കുറവോ ആയവയ്ക്ക് 6.60 ശതമാനം പലിശയും വാഗ്ദാനം ചെയ്യുന്നു. രണ്ട് വര്‍ഷത്തില്‍ കൂടുതലും മുതല്‍ മൂന്ന് വര്‍ഷത്തില്‍ താഴെയും വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് ഇപ്പോള്‍ 6.75 ശതമാനം പലിശ ലഭിക്കും.
മൂന്ന് വര്‍ഷം മുതല്‍ അഞ്ച് വര്‍ഷത്തില്‍ താഴെ വരെ കാലാവധിയുള്ളവയ്ക്ക് ഇപ്പോള്‍ 6.50 ശതമാനം നിരക്കില്‍ പലിശ ലഭിക്കും. 5 വര്‍ഷം മുതല്‍ 2221 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് ബാങ്ക് 6.30% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. 2222 ദിവസങ്ങളിലും 2223 ദിവസങ്ങളിലും കാലാവധി പൂര്‍ത്തിയാകുന്നവയ്ക്ക് യഥാക്രമം 6.40 ശതമാനവും, 6.30 ശതമാനവും പലിശ നിരക്ക് ലഭിക്കും.