ഫെഡറല്‍ ബാങ്ക്: സേവനങ്ങള്‍ക്ക് മുന്‍തൂക്കം, സമൂഹത്തിനൊരു കൈത്താങ്ങ്

ബാങ്കിംഗ് സേവനങ്ങള്‍ക്കൊപ്പം സാമൂഹ്യ സേവന രംഗത്തും നിസ്തുലമായ സംഭാവനകള്‍ നല്‍കി മാതൃക ആവുകയാണ് കേരളം ആസ്ഥാനമായുള്ള പ്രമുഖ സ്വകാര്യ ബാങ്ക്
Federal Bank logo
image: @federalbank/website
Published on

പ്രവര്‍ത്തന മികവും പുതുമയും കൊണ്ട് എന്നും മലയാളികളെ വിസ്മയിപ്പിക്കുകയാണ് കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ബാങ്കായ ഫെഡറല്‍ ബാങ്ക്. സാമ്പത്തിക സേവന മേഖലയില്‍ മുമ്പിലെത്തിയതിനൊപ്പം സാമൂഹ്യ സേവന രംഗത്തും തങ്ങളുടേതായ പങ്കുവഹിക്കാന്‍ ഫെഡറല്‍ ബാങ്കിന് കഴിയുന്നുണ്ട്. ബാങ്കിംഗ് സേവന മേഖലയില്‍ രാജ്യത്തെ പ്രമുഖ സ്ഥാപനമായി മാറിക്കഴിഞ്ഞ ഫെഡറല്‍ ബാങ്ക്, സി.എസ്.ആര്‍ രംഗത്ത് നടത്തുന്ന ഇടപെടലുകള്‍ ഇതിനകം തന്നെ ശ്രദ്ധേയമായിട്ടുണ്ട്.

ഫെഡറല്‍ സ്‌കില്‍ അക്കാദമി

ഫെഡറല്‍ ബാങ്ക് ഹോര്‍മിസ് മെമ്മോറിയല്‍ ഫൗണ്ടേഷന്റെ സാമൂഹ്യ സേവന സംരംഭമാണ് 'ഫെഡറല്‍ സ്‌കില്‍ അക്കാദമി'. രാജ്യത്തിന്റെ നൈപുണ്യ വികസന രംഗത്ത് ഈ സ്ഥാപനം വലിയ സംഭാവനകളാണ് നല്‍കുന്നത്. അയ്യായിരത്തിലേറെ പേര്‍ ഇതിനകം ഫെഡറല്‍ സ്‌കില്‍ അക്കാദമിയില്‍ നിന്ന് പഠിച്ചിറങ്ങി. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി ഏഴ് സെന്ററുകളാണ് ഫെഡറല്‍ സ്‌കില്‍ അക്കാദമിക്കുള്ളത്. അതിലൊന്ന് കൊച്ചിയിലാണ്. 

ഫെഡറല്‍ സ്‌കില്‍ അക്കാദമിയിലെ തയ്യൽ ബാച്ച് 

സ്‌കോളര്‍ഷിപ്പ്

ഫെഡറല്‍ ബാങ്ക് ഹോര്‍മിസ് മെമ്മോറിയല്‍ ഫൗണ്ടേഷന്‍ 2005 മുതലാണ് പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികള്‍ക്കായി സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തിയത്്. എം.ബി.ബി.എസ്, എന്‍ജിനീയറിംഗ്, ബി.എസ്‌സി നഴ്‌സിംഗ്, എം.ബി.എ, അഗ്രിക്കള്‍ചര്‍ (ബി.എസ്‌സി), കാര്‍ഷിക സര്‍വകലാശാലകള്‍ നടത്തുന്ന ബി.എസ്‌സി (Hons), കോ-ഓപറേഷന്‍ & ബാങ്കിംഗ് വിത്ത് അഗ്രിക്കള്‍ചറല്‍ സയന്‍സസ് തുടങ്ങിയ കോഴ്‌സുകളില്‍ മികവ് പുലര്‍ത്തുന്നവര്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കിവരുന്നത്.

സ്പീക്ക് ഫോര്‍ ഇന്ത്യ

രാജ്യത്തെ യുവാക്കള്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ പറയാനും ചര്‍ച്ച ചെയ്യാനുമുള്ള മികച്ച വേദിയായി മാറിയിരിക്കുകയാണ് ഫെഡറല്‍ ബാങ്ക് ഒരുക്കുന്ന 'സ്പീക്ക് ഫോര്‍ ഇന്ത്യ' എന്ന പരിപാടി. രാജ്യത്തെ ഏറ്റവും വലിയ ഡിബേറ്റിംഗ് പ്ലാറ്റ്‌ഫോമുകളില്‍ ഒന്നാണിത്. 2014ല്‍ ഇത് നിലവില്‍ വന്നതിനു ശേഷം ഏഴു ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് ചര്‍ച്ചകളില്‍ പങ്കെടുത്തത്.

സാഹിത്യ പുരസ്‌കാരം

മലയാളത്തിലെ മികച്ച പുസ്തകം തിരഞ്ഞെടുത്ത് ഫെഡറല്‍ ബാങ്ക് ഓരോ വര്‍ഷവും പുരസ്‌കാരവും ഒരു ലക്ഷം രൂപ സമ്മാനത്തുകയും നല്‍കുന്നുണ്ട്. ഇത്തരം സാഹിത്യ പുരസ്‌കാരങ്ങള്‍ നല്‍കുന്നതിലൂടെ മലയാളസാഹിത്യ മേഖലയോടുള്ള ബാങ്കിന്റെ പ്രതിബന്ധതയാണ് ഉയര്‍ത്തിക്കാട്ടുന്നത്. പൊതുജനങ്ങള്‍ക്ക് പുരസ്‌കാരത്തിനായി പുസ്തകം നിര്‍ദേശിക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത.

കൊച്ചി മാരത്തണ്‍

മികച്ച സാംസ്‌കാരിക, കായിക പരിപാടികളില്‍ സ്‌പോണ്‍സറായി എത്തിയും ഫെഡറല്‍ ബാങ്ക് ശ്രദ്ധ നേടുന്നുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് 'ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണ്‍'. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കായിക താരങ്ങള്‍ മത്സരിക്കാനെത്തുന്ന കൊച്ചി മാരത്തണ്‍, ശാരീരിക ക്ഷമതയുടെയും ഐക്യത്തിന്റെയും വെളിപ്പെടുത്തലാണ്. കേരളത്തെ സ്‌പോര്‍ട്‌സ് ടൂറിസം കേന്ദ്രമാക്കുന്നതിനുള്ള ഒരു ചുവടുവെയ്പ്പു കൂടിയാണ് കൊച്ചി മാരത്തണ്‍.

ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണ്‍ 2024

വ്യത്യസ്തമായ സാമ്പത്തിക സേവനങ്ങള്‍

ഇടപാടുകാരുടെ ക്ഷേമം ലക്ഷ്യമാക്കിയുള്ളതാണ് ഫെഡറല്‍ ബാങ്കിന്റെ സേവനങ്ങള്‍. അത്തരത്തിലൊന്നാണ് അടുത്തിടെ അവതരിപ്പിച്ച സ്റ്റെല്ലര്‍ സേവിംഗ്‌സ് എക്കൗണ്ട്. എക്കൗണ്ടിനൊപ്പം ഒരു വര്‍ഷത്തേക്ക് സൗജന്യ വെല്‍നസ് പ്ലാന്‍ കൂടി ഉള്‍പ്പെടുത്തിയുള്ളതാണ് ഇത്. നിശ്ചിത തുകയടച്ച് തുടര്‍വര്‍ഷങ്ങളിലും വെല്‍നസ് പ്ലാന്‍ തുടരാവുന്നതാണ്. രോഗ പരിശോധനയില്‍ ഡിസ്‌കൗണ്ട്, ദന്തപരിശോധനകള്‍, പത്തു ലക്ഷം രൂപയുടെ സൗജന്യ ഇന്‍ഷുറന്‍സ് തുടങ്ങി നിരവധി സവിശേഷതകളാണ് സ്റ്റെല്ലര്‍ സേവിംഗ്‌സ് എക്കൗണ്ടിനുള്ളത്.

ഇടപാടുകാര്‍ക്ക് നാഷണല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡ് (എന്‍.സി.എം.സി) സേവനം ലഭ്യമാക്കിയ രാജ്യത്തെ സ്വകാര്യ ബാങ്കുകളിലൊന്നാണ് ഫെഡറല്‍ ബാങ്ക്. ബാങ്ക് നല്‍കുന്ന റൂപേ കോണ്‍ടാക്ട്‌ലെസ് ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഓഫ്‌ലൈനായും മെട്രോ സ്റ്റേഷനുകള്‍, ബസുകള്‍ തുടങ്ങിയ ഗതാഗത സംവിധാനങ്ങളില്‍ പണം ഒടുക്കാനാകുന്നു എന്നതാണ് ഇതിന്റെ മേന്മ. സാമ്പത്തിക മേഖലയിലെ നേട്ടങ്ങള്‍ക്കൊപ്പം സാമൂഹ്യസേവന മേഖലയിലും സജീവമായി ഇടപെടുന്നതുകൊണ്ടാണ് ബാങ്കിന് സമൂഹത്തില്‍ നിന്ന് ബഹുമാനവും സ്‌നേഹവും ലഭിക്കുന്നതെന്നാണ് ബാങ്ക് അധികൃതരുടെ വിശ്വാസം.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com