റീപോ നിരക്കുയരാന്‍ കാത്തിരുന്നില്ല, ഫിക്‌സഡ് ഡെപ്പോസിറ്റ് നിരക്കുയര്‍ത്തി ആക്‌സിസ് ബാങ്ക്

ആര്‍ബിഐ ഈ മാസം അവസാനം നിരക്കുയര്‍ത്തുമെന്നിരിക്കെ സ്ഥിരനിക്ഷേപ പലിശ നിരക്കുയര്‍ത്തി വിവിധ ബാങ്കുകള്‍, ഏറ്റവുമൊടുവില്‍ നിരക്കുയര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടുള്ളത് ആക്‌സിസ് ബാങ്ക് ആണ്. 50 കോടി മുതല്‍ 100 കോടി വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 4.65% മുതല്‍ 6.90% വരെ പലിശ ലഭിക്കും.

പുതുക്കിയ നിരക്കുകള്‍ 2022 സെപ്റ്റംബര്‍ 26 മുതല്‍ പ്രാബല്യത്തില്‍ വരും. പരിഷ്‌ക്കരണത്തെത്തുടര്‍ന്ന്, 2 കോടിയുടെയും 5 കോടിയുടെയും നിക്ഷേപങ്ങള്‍ക്ക് ബാങ്ക് ഇപ്പോള്‍ 3.75% മുതല്‍ 6.90% വരെ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. ആക്‌സിസ് ബാങ്ക് സ്ഥിര നിക്ഷേപ പലിശ നിരക്കുകള്‍
ഏഴ് ദിവസം മുതല്‍ 10 വര്‍ഷം വരെ കാലാവധിയുള്ള, 2 കോടി മുതല്‍ 50 കോടി വരെയുള്ള നിക്ഷേപങ്ങള്‍ക്ക് ആക്‌സിസ് ബാങ്ക് 3.75% മുതല്‍ 6.90% വരെയാണ് പലിശ. 1 വര്‍ഷം മുതല്‍ 10 വര്‍ഷം വരെ കാലാവധി പൂര്‍ത്തിയാകുന്ന സ്ഥിര നിക്ഷേപങ്ങള്‍ക്ക്, പരമാവധി 6.90% പലിശ നിരക്ക് ബാങ്ക് നല്‍കും. 50 കോടി മുതല്‍ 100 കോടി വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് ബാങ്ക് 4.65% മുതല്‍ 6.90% വരെ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. 1 വര്‍ഷം മുതല്‍ 10 വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് ബാങ്ക് പരമാവധി 6.90% പലിശ നിരക്ക് വാഗ്ദാനം ചെയ്യും.
2 കോടി രൂപയോ അതില്‍ കൂടുതലോ ഉള്ള എന്‍ആര്‍ഇ നിക്ഷേപങ്ങളുടെ പലിശ നിരക്കും ആക്സിസ് ബാങ്ക് പരിഷ്‌കരിച്ചിട്ടുണ്ട്. 2 കോടി മുതല്‍ 100 കോടി രൂപ വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് ബാങ്ക് 6.90% പലിശ നിരക്ക് നല്‍കും. 1 വര്‍ഷം മുതല്‍ 3 വര്‍ഷം വരെ കാലാവധി പൂര്‍ത്തിയാകുന്ന 100 കോടിയും അതിനുമുകളിലും ഉള്ള നിക്ഷേപങ്ങള്‍ക്ക് 6.90% പലിശയും 3 വര്‍ഷം മുതല്‍ 5 വര്‍ഷത്തില്‍ താഴെ വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് ബാങ്ക് ഇപ്പോള്‍ പരമാവധി 7.30 പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it