ഗൂഗ്ള്‍ പേയ്ക്ക് പിണഞ്ഞ അമളി

ഗൂഗ്ള്‍ പേ അബദ്ധത്തില്‍ ഉപയോക്താക്കളുടെ അക്കൗണ്ടിലേക്ക് അയച്ചത് 1,072 ഡോളര്‍ (88,000 രൂപ) വരെ. പുതിയ ഫീച്ചര്‍ പരീക്ഷിക്കുന്നതിനിടെ ജീവനക്കാരുടെ ശ്രദ്ധക്കുറവാണ് പണം ഉപയോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യപ്പെട്ടത്. യു.എസിലാണ് പലര്‍ക്കും ഇത്തരത്തില്‍ പണം ലഭിച്ചത്.

അബദ്ധം മനസിലാക്കിയ ഗൂഗ്ള്‍ പണം പിന്‍വലിക്കുകയും ചെയ്തു. എന്നാല്‍, ഇതിനകം ചിലര്‍ പണം ഉപയോഗിച്ചു പോയിരുന്നു. ഇവരില്‍ നിന്ന് പണം തിരികെ പിടിക്കില്ലെന്ന് ഗൂഗ്ള്‍ വ്യക്തമാക്കി. കാഷ്ബാക്ക് ഒപ്ഷനില്‍ വന്ന പിഴവാണ് പണം എത്താന്‍ കാരണം. ഉപയോക്താക്കള്‍ തന്നെ ഇമെയില്‍ വഴി പണം വന്ന കാര്യം ഗൂഗിളിനെ അറിയിക്കുകയായിരുന്നു.


DhanamOnline YouTube ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ. പുതിയ ബിസിനസ് ആശയങ്ങള്‍, പേഴ്‌സണല്‍ ഫൈനാന്‍സ്, ഫൈനാന്‍ഷ്യല്‍ മാനേജ്‌മെന്റ് വീഡിയോകള്‍ ഇവിടെ കാണാം.


Related Articles
Next Story
Videos
Share it