എസ്ബിഐ മാത്രമല്ല, എച്ച്ഡിഎഫ്സി ബാങ്കും എഫ്ഡി പലിശ നിരക്ക് ഉയര്‍ത്തി; വ്യത്യാസം കാണാം

ദ്വൈമാസ പണനയ അവലോകന യോഗത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (RBI) പലിശനിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തിയെങ്കിലും ബാങ്കുകള്‍ നിക്ഷേപ പലിശനിരക്കുകള്‍ ഉയര്‍ത്താന്‍ തുടങ്ങിയിട്ടുണ്ട്. എസ്ബിഐ(SBI), എച്ച്ഡിഎഫ്‌സി(HDFC)ബാങ്കുകള്‍(Banks) സ്ഥിരനിക്ഷേപ (FD) പലിശനിരക്ക് നേരിയ തോതില്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.

രണ്ട് വര്‍ഷത്തില്‍ കൂടുതലുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്കാണ് (Fixed Deposit) എസ്ബിഐ പലിശ നിരക്കുയര്‍ത്തിയത്. 10 മുതല്‍ 15 ബേസിസ് പോയിന്റുകള്‍ ആണ് വര്‍ധിപ്പിച്ചത്. 2022 ഫെബ്രുവരി 15 മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. 2 കോടിയില്‍ താഴെ മൂല്യമുള്ള എല്ലാ എഫ്ഡികള്‍ക്ക് പുതിയ നിരക്കുകള്‍ ബാധകമാണ്.
2 വര്‍ഷം മുതല്‍ 3 വര്‍ഷത്തില്‍ താഴെ വരെയുള്ള എഫ്ഡി കാലാവധിക്ക്, പലിശ നിരക്ക് 10 ബേസിസ് പോയിന്റ് (basis points)വര്‍ധിപ്പിച്ച് 5.20 ശതമാനമായും 3 വര്‍ഷം മുതല്‍ 5 വര്‍ഷത്തില്‍ താഴെയുള്ളവയ്ക്ക് 15 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ച് 5.45 ശതമാനവും ആക്കി.
5 വര്‍ഷം മുതല്‍ 10 വര്‍ഷം വരെയുള്ള എഫ്ഡി കാലാവധിക്ക്, പലിശ നിരക്ക് 10 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ച് 5.50 ശതമാനമാക്കി.
എച്ച് ഡി എഫ് സി ബാങ്ക് ഒരു വര്‍ഷത്തെ എഫ്ഡി(Fixed Deposit) പലിശ നിരക്ക് 10 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ച് 5.4% ല്‍ നിന്ന് 5.5%
ബാങ്ക് ഒരു വര്‍ഷത്തെ എഫ്ഡി പലിശ നിരക്ക് 10 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ച് 4.9% ല്‍ നിന്ന് 5% ആയും 3 വര്‍ഷം മുതല്‍ 5 വര്‍ഷം വരെ 5 ബേസിസ് പോയിന്റ് 5.40% ല്‍ നിന്ന് 5.45% ആയിട്ടുമാണ് ഉയര്‍ത്തിയിട്ടുള്ളത്.
നേരത്തെ, ജനുവരിയില്‍, ബാങ്ക് 2 വര്‍ഷം - 1 ദിവസം മുതല്‍ 3 വര്‍ഷം വരെയുള്ള കാലാവധിയുടെ പലിശ നിരക്ക് 5.2% ആയും 3 വര്‍ഷം - 1 ദിവസം മുതല്‍ 5 വര്‍ഷം വരെ 5.4% ആയും 5 വര്‍ഷം- 1 ദിവസം ംുതല്‍ 10 വര്‍ഷം 5.6% ആയും ഉയര്‍ത്തിിയിരുന്നു.
Dhanam News Desk
Dhanam News Desk  

Related Articles

Next Story
Share it