വിദേശത്ത് പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സുമായി എച്ച്.ഡി.എഫ്.സി

വിദേശത്ത് പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി പുതിയ ക്യാഷ്‌ലെസ് ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി അവതരിപ്പിച്ച് എച്ച്.ഡി.എഫ്.സി ലൈഫ്. ഗ്ലോബല്‍ സ്റ്റുഡന്റ് ഹെല്‍ത്ത് കെയര്‍ പ്ലാന്‍ എന്ന ഈ പോളിസിയുടെ പ്രീമിയം യു.എസ് ഡോളറില്‍ അടയ്ക്കേണ്ടിവരും. 12-40 പ്രായപരിധിയിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയാണിത്.

കമ്പനിയുടെ ആദ്യ വിദേശ ശാഖയായ എച്ച്.ഡി.എഫ്.സി ഇന്റര്‍നാഷണല്‍ ലൈഫിന്റെ ഗിഫ്റ്റ് സിറ്റി ഐ.എഫ്.എസ്.സി യൂണിറ്റില്‍ നിന്നാണ് ഈ പോളിസി നല്‍കുന്നത്. നാല് ഓപ്ഷനുകളില്‍ ലഭ്യമായ പ്ലാന്‍ ഏകദേശം 25 കോടി രൂപ (3 മില്യണ്‍ ഡോളര്‍) വരെ കവറേജ് നല്‍കും. മൂന്ന് മാസം മുതല്‍ ഒരു വര്‍ഷം വരെ ഫ്‌ലെക്‌സിബിലിറ്റി വാഗ്ദാനം ചെയ്യുന്ന പോളിസിയാണിത്.

രാജ്യത്തിന് പുറത്തുള്ള മികച്ച മെഡിക്കല്‍ സൗകര്യങ്ങളില്‍ പോളിസി പ്രകാരം ചികിത്സ ലഭിക്കും. വിവിധ ആരോഗ്യ സംരക്ഷണ ആവശ്യങ്ങളും ആരോഗ്യ അപകടസാധ്യതകളും പരിഹരിക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത നിരവധി ആനുകൂല്യങ്ങളും പ്ലാന്‍ വാഗ്ദാനം ചെയ്യുന്നു. ഇതില്‍ റുട്ടീന്‍ ചെക്കപ്പുകള്‍ മുതല്‍ അത്യാഹിതങ്ങള്‍ക്ക് വരെയുള്ള നിരവധി മെഡിക്കല്‍ ആവശ്യങ്ങളും ഡെന്റല്‍ കവറേജും ഹോം ഡോക്ടര്‍ സന്ദര്‍ശനവും തുടങ്ങിയവ പോളിസിയില്‍ ഉള്‍ക്കൊള്ളുന്നുണ്ട്.

Related Articles
Next Story
Videos
Share it