ബാങ്ക് തട്ടിപ്പുകൾ കുറയുന്നു, റിസർവ് ബാങ്ക് നടപടികൾ ഫലവത്താവുന്നു

രാജ്യത്തെ പൊതു മേഖലയിലും, സ്വകാര്യ മേഖലയിലും പ്രവർത്തിക്കുന്ന ബാങ്കുകളിൽ തട്ടിപ്പുകൾ കുറയുന്നതായി ഔദ്യോഗിക റിപ്പോർട്ട്. ഇത് പ്രകാരം 2020-21 ൽ 265 തട്ടിപ്പ് കേസുകൾ റിപ്പോർട്ട് ചെയ്ത് സ്ഥാനത്ത് 2021-22 ൽ 118 കേസുകളായി കുറഞ്ഞു.

പൊതു മേഖല ബാങ്കുകളിൽ 100 കോടി രൂപയിൽ അധികം തട്ടിപ്പുള്ള നടന്ന കേസുകൾ 167 ൽ നിന്ന് 80-ായി കുറഞ്ഞു. അതിലൂടെ നഷ്ടപെട്ട തുകയിലും കുറവുണ്ടായി -1.05 ലക്ഷം കോടിയിൽ നിന്ന് 41,000 കോടി രൂപയായി. സ്വകാര്യ മേഖലയിൽ അത്തരം കേസുകളുടെ എണ്ണം 98 ൽ നിന്ന് 38-ായി കുറഞ്ഞു.
സ്വകാര്യ ബാങ്കുകളിലെ തട്ടിപ്പ് നടത്തപ്പെട്ട തുക 39,900 കോടി രൂപയിൽ നിന്ന് 13,000 കോടി രൂപയായി കുറഞ്ഞു. റിസർവ് ബാങ്ക് ധനകാര്യ സ്ഥാപനങ്ങളുടെ നിരീക്ഷണം ശക്തിപ്പെടുത്തിയത് കൊണ്ടാണ് തട്ടിപ്പുകൾ കുറക്കാൻ സാധിച്ചത്.

റിസർവ് ബാങ്ക് ധനകാര്യ സ്ഥാപനങ്ങളുടെ നിരീക്ഷണം ശക്തിപ്പെടുത്തിയത് കൊണ്ടാണ് തട്ടിപ്പുകൾ കുറക്കാൻ സാധിച്ചത്. നേരത്തെയുള്ള മുന്നറിയിപ്പ് സംവിധാനങ്ങൾ നടപ്പാക്കിയതും മാർക്കറ്റ് ഇൻറ്റലിജൻസ് മെച്ചപ്പെടുത്തിയതുമാണ് സഹായകരമായത്.
എങ്കിലും ഈ വർഷം ആദ്യം എ ബി ജി ഷിപ്പ് യാർഡ് എന്ന കമ്പനി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായുള്ള വായ്‌പ ഇടപാടിൽ 22,842 കോടി രൂപയുടെ തട്ടിപ്പ് നടത്തി. ദിവാൻ ഹൗസിംഗ് ഫിനാൻസ് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ഉൾപ്പെട്ട 17 ബാങ്കുകളുടെ കൺസോർഷ്യവുമായുള്ള ഇടപാടിൽ 34 ,615 കോടി രൂപയുടെ തട്ടിപ്പ് നടത്തിയത് സി ബി ഐ കണ്ടെത്തുകയും അതിൻറ്റെ ചെയർമാനും ഡയറക്റ്റർമാരും കുറ്റം ചെയ്‌തതായി കണ്ടെത്തി.


Dhanam News Desk
Dhanam News Desk  
Next Story
Share it