കെ.എല്‍.എം ആക്‌സിവ ഫിന്‍വെസ്റ്റ് വളര്‍ച്ചയുടെ കാല്‍നൂറ്റാണ്ട്

സമൂഹത്തിലെ സാധാരണക്കാരുടെ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുകയെന്ന ലക്ഷ്യത്തോടെ കോതമംഗലത്ത് പ്രവര്‍ത്തനം ആരംഭിച്ച ധനകാര്യസേവന സ്ഥാപനമായ കെ.എല്‍.എം ആക്‌സിവ രജത ജൂബിലി ആഘോഷ നിറവില്‍. ഇന്ന് കേരളം ഉള്‍പ്പെടെ ആറ് സംസ്ഥാനങ്ങളിലുള്ള ആയിരത്തോളം ശാഖകളിലൂടെ നിരവധി സാമ്പത്തിക സേവനങ്ങള്‍ ലഭ്യമാക്കുന്ന ഫിനാന്‍ഷ്യല്‍ സൂപ്പര്‍മാര്‍ക്കറ്റാണ് കെ.എല്‍.എം ആക്‌സിവ. സ്വര്‍ണപ്പണയം മുതല്‍ ഫോറെക്‌സ് സേവനങ്ങള്‍ വരെ ഇന്ന് ഇവര്‍ നല്‍കുന്നുണ്ട്. മികച്ച സേവനം, നൂതന സാങ്കേതിക വിദ്യ, സുതാര്യമായ പ്രവര്‍ത്തനശൈലി എന്നിവ മുഖമുദ്രയാക്കിയാണ് കെ.എല്‍.എം ആക്‌സിവ ജനങ്ങളുടെ വിശ്വാസ്യത നേടിയെടുത്തതെന്ന് സാരഥികള്‍ പറയുന്നു.

സ്വര്‍ണപ്പണയം, മൈക്രോ ഫിനാന്‍സ്, പേഴ്‌സണല്‍ വായ്പ, കണ്‍സ്യൂമര്‍ വായ്പ, വാഹന വായ്പ, ഇന്‍ഷുറന്‍സ്, മണിട്രാന്‍സ്ഫര്‍, ഫോറെക്‌സ് തുടങ്ങിയ നിരവധി സേവനങ്ങളാണ് കെ.എല്‍.എം ആക്‌സിവ ഇപ്പോള്‍ നല്‍കുന്നത്. അതോടൊപ്പം ഉയര്‍ന്ന നേട്ടം ഉറപ്പാക്കുന്ന നിരവധി നിക്ഷേപ ഉല്‍പ്പന്നങ്ങളും ഇവര്‍ ലഭ്യമാക്കുന്നു. വ്യത്യസ്തമായ ഒട്ടനവധി സാമ്പത്തിക - ധനകാര്യ സേവനങ്ങള്‍ ഒരിടത്ത് ലഭ്യമാകുന്ന ഫിനാന്‍ഷ്യല്‍ സൂപ്പര്‍മാര്‍ക്കറ്റാണ് കെ.എല്‍.എം ആക്‌സിവയുടെ ഓരോ ശാഖയും.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിബന്ധനകള്‍ക്ക് വിധേയമായി കൃത്യമായ ചട്ടക്കൂടുകളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ കെ.എല്‍.എം ആക്‌സിവ, പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ പ്രൊഫഷണലിസം ഉള്‍ച്ചേര്‍ത്തുകൊണ്ട് ദേശീയ, രാജ്യാന്തര തലത്തിലേക്ക് വളര്‍ച്ച സാധ്യമാക്കുകയാണ്. ബാങ്കുകള്‍, ബാങ്കിംഗ് ഇതര ധനകാര്യസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കൊന്നും അധികം ശാഖകളില്ലാത്ത ഉള്‍ഗ്രാമങ്ങളിലാണ് കെ.എല്‍.എം ആക്‌സിവയുടെ മൊത്തം ശാഖകളുടെ 55-60 ശതമാനവും പ്രവര്‍ത്തിക്കുന്നത്.

കരുത്തോടെ വലിയ ലക്ഷ്യങ്ങളിലേക്ക്

രജത ജൂബിലി വര്‍ഷത്തില്‍ ഓഹരിവിപണിയില്‍ ലിസ്റ്റിംഗ് നടത്താനുള്ള ശ്രമത്തിലാണ് കെ.എല്‍.എം ആക്‌സിവ ഫിന്‍വെസ്റ്റ്. ഇതിന്റെ ഭാഗമായി മുംബൈയില്‍ നോഡല്‍ ഓഫീസ് തുറന്നിട്ടുണ്ട്. ലിസ്റ്റിംഗിന് മുന്നോടിയായുള്ള റോഡ് ഷോകളും രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി തന്നെ നടക്കും. അടുത്ത വര്‍ഷം രാജ്യത്തെ സ്വര്‍ണപ്പണയ വായ്പാ രംഗത്തുള്ള ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ നിരയില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുകയാണ് കമ്പനിയുടെ ലക്ഷ്യം. കഴിഞ്ഞ മൂന്ന് വര്‍ഷമായി സിനിമാ താരം മഞ്ജു വാര്യരായിരുന്നു കെ.എല്‍.എം ആക്‌സിവയുടെ ബ്രാന്‍ഡ് അംബാസഡര്‍.

രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നിക്ഷേപം, സാമ്പത്തിക ആസൂത്രണം, സാമ്പത്തിക ലക്ഷ്യങ്ങള്‍ തീരുമാനിക്കല്‍ എന്നിവയെ കുറിച്ചെല്ലാം അവബോധം പകരുന്നതിനുള്ള ഫിനാന്‍ഷ്യല്‍ കോണ്‍ക്ലേവുകള്‍ എല്ലാ ജില്ലകളിലും റീജ്യണല്‍ കേന്ദ്രങ്ങളിലും നടത്തിവരികയാണ്. കൊച്ചിയില്‍ പണി പൂര്‍ത്തിയാകുന്ന കമ്പനിയുടെ കോര്‍പ്പറേറ്റ് ആസ്ഥാന മന്ദിരം ജൂബിലി വര്‍ഷത്തില്‍ ഉദ്ഘാടനം ചെയ്യുന്നതാണ്. കെ.എല്‍.എം ആക്‌സിവ മുന്‍ ചെയര്‍മാന്‍ ഡോ. ജെ. അലക്‌സാണ്ടറുടെ സ്മരണാര്‍ത്ഥം ഒരുക്കുന്ന പ്രഭാഷണ പരമ്പരയ്ക്കും ഇക്കൊല്ലം തുടക്കം കുറിക്കും.



Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it