കാര്‍ഷിക വായ്പകള്‍ക്ക് 1.5 ശതമാനം പലിശ ഇളവ്: ആര്‍ക്കൊക്കെ പ്രയോജനമാകും?

കര്‍ഷകര്‍ക്ക് ഇളവുകളോടെയുള്ള പുതിയ ഹ്രസ്വകാല കാര്‍ഷിക വായ്പകള്‍ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. ഹ്രസ്വകാല കാര്‍ഷിക വായ്പകള്‍ക്ക് പ്രതിവര്‍ഷം 1.5 ശതമാനം പലിശ ഇളവാണ് പുനഃസ്ഥാപിച്ചത്. മൂന്ന് ലക്ഷം രൂപ വരെയുള്ള ഹ്രസ്വകാല കാര്‍ഷിക വായ്പകള്‍ക്കാണ് പലിശ ഇളവ് ലഭിക്കുക. 2022-23, 2024-25 സാമ്പത്തിക വര്‍ഷത്തേക്കാണ് ഇളവ് പ്രഖ്യാപിച്ചിട്ടുള്ളത്.

പൊതുമേഖലാ ബാങ്കുകളിലും സ്വകാര്യ ബാങ്കുകളിലും സഹകരണ മേഖലകളിലും വായ്പയെടുക്കുന്നവര്‍ക്ക് പലിശ ഇളവിന്റെ പ്രയോജനം ലഭിക്കും. 38,856 കോടി രൂപയുടെ ബാധ്യതയാകും ഇതിലൂടെ കേന്ദ്ര സര്‍ക്കാരിന് ഉണ്ടാകുക എന്നാണ് വിലയിരുത്തുന്നത്. നടപടി കാര്‍ഷിക വായ്പകളുടെ ഒഴുക്ക് നിലനിര്‍ത്താനും ബാങ്കുകളുടെ സാമ്പത്തിക ആരോഗ്യം ഉറപ്പാക്കാനുമാണെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.
ആര്‍ക്കൊക്കെ ലഭിക്കും ?
എല്ലാതരം കാര്‍ഷിക മേഖലയ്ക്കും പുറമെ അനുബന്ധ സംരംഭങ്ങള്‍ക്കും കര്‍ഷകര്‍ക്കും ഈ വായ്്പ പ്രയോജനപ്പെടുത്താം. അനുബന്ധ മേഖലകളായ മൃഗസംരക്ഷണം, ക്ഷീരോല്‍പ്പാദനം, കന്നുകാലി വളര്‍ത്തല്‍, മീന്‍ വളര്‍ത്തല്‍ എന്നിവയ്ക്കും 1.5 ശതമാനം ഇളവോടെ 7 ശതമാനം പലിശ നിരക്കില്‍ വായ്പകള്‍ ലഭിക്കും.
മൂന്ന് ലക്ഷം രൂപ വരെയാണ് ഈ നിരക്കില്‍ വായ്പയായി നല്‍കുന്നത്. കൃത്യസമയത്ത് തിരിച്ചടക്കുന്നവര്‍ക്ക് അടുത്ത വായ്പ മൂന്ന് ശതമാനം പലിശ നിരക്കില്‍ നല്‍കുന്നുണ്ട്. ഇത് തുടരാനും കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട മേഖലകള്‍ക്കും സര്‍ക്കാര്‍ അധിക വായ്പ പ്രഖ്യാപിച്ചു. നേരത്തെ നാലര ലക്ഷം കോടി രൂപയാണ് വായ്പകള്‍ക്കായി വകയിരുത്തിയിരുന്നത്. ഇപ്പോള്‍ അത് അഞ്ച് ലക്ഷം കോടിയാക്കിയാണ് ഉയര്‍ത്തിയത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it