Begin typing your search above and press return to search.
₹2,000 നോട്ട് പിന്‍വലിക്കല്‍: വെട്ടിലായി യു.എ.ഇയിലെ ഇന്ത്യന്‍ സഞ്ചാരികളും പ്രവാസികളും
റിസര്‍വ് ബാങ്ക് 2,000 രൂപാ നോട്ട് പിന്‍വലിക്കുന്നുവെന്ന് പ്രഖ്യാപിച്ചതോടെ വെട്ടിലായത് പ്രവാസി ഇന്ത്യക്കാരും വിദേശത്തേക്ക് വിനോദ സഞ്ചാരത്തിന് പോയ ഇന്ത്യക്കാരും. 2,000 രൂപാ നോട്ട് സ്വീകരിക്കുകയോ മാറ്റി നല്‍കുകയോ ചെയ്യില്ലെന്ന് യു.എ.ഇയിലെ മണി എക്‌സ്‌ചേഞ്ചുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ യു.എ.ഇയിലെ പ്രവാസി ഇന്ത്യക്കാരും യു.എ.ഇ സന്ദര്‍ശിക്കാനെത്തിയ ഇന്ത്യന്‍ സഞ്ചാരികളും പ്രതിസന്ധിയിലായി.
വിദേശ യാത്രയുടെ ഭാഗമായി ഉയര്‍ന്ന മൂല്യമുള്ള 2,000 രൂപയുടെ നോട്ടുകളാണ് അധികവും പലരും കൈയില്‍ കരുതിയത്. വിദേശത്ത് എത്തിയശേഷം ഇത് മണി എക്‌സ്‌ചേഞ്ചുകളിലൂടെ മാറ്റി അവിടത്തെ കറന്‍സിയായി വാങ്ങുകയാണ് ചെയ്യുക. ''2,000ന്റെ 50 നോട്ടുകളുമായാണ് ഞാന്‍ ദുബൈയിലെത്തിയത്. ഇവിടെയെത്തിയ ശേഷം എക്‌സ്‌ചേഞ്ച് ചെയ്ത് ദിര്‍ഹമാക്കി മാറ്റാമെന്നായിരുന്നു കരുതിയത്. ഇപ്പോള്‍ 2,000ന്റെ നോട്ട് സ്വീകരിക്കാന്‍ ഇവിടത്തെ സ്ഥാപനങ്ങള്‍ വിസമ്മതിക്കുകയാണ്'', ഒരു ഇന്ത്യന്‍ സഞ്ചാരി ഖലീജ് ടൈംസിന് നല്‍കിയ പ്രതികരണമാണിത്.
പ്രവാസികൾക്ക് സൗകര്യമൊരുക്കുമോ?
നിലവില്‍ ഇന്ത്യയിലെ ബാങ്ക് ശാഖകളില്‍ മാത്രമാണ് സെപ്തംബര്‍ 30 വരെ 2,000ന്റെ നോട്ട് മാറ്റാന്‍ സൗകര്യമുള്ളത്. നോട്ട് മാറ്റിയെടുക്കാന്‍ പ്രവാസികള്‍ക്കും വിദേശത്തെ ധനകാര്യ സ്ഥാപനങ്ങളില്‍ റിസര്‍വ് ബാങ്ക് സൗകര്യമൊരുക്കുമോയെന്നാണ് ഏവരും ഇപ്പോള്‍ ഉറ്റുനോക്കുന്നത്.
Next Story
Videos