എംഎസ്എംഇകള്‍ക്ക് ഉടനടി ഓണ്‍ലൈന്‍ വായ്പ; പുതിയ സൗകര്യവുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക്
ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് ഒരു കോടി രൂപ വരെ വായ്പ അനുവദിക്കുന്നതിന് ഉടനടി അനുമതി നല്‍കുന്ന എംഎസ്എംഇ ഓണ്‍ലൈന്‍ വെബ് പോര്‍ട്ടല്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് അവതരിപ്പിച്ചു. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയുടെ നെടുംതൂണുകളിലൊന്നായ എംഎസ്എംഇ മേഖലയെ കൂടുതല്‍ കരുത്തുറ്റതാക്കാന്‍ സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കി വരുമ്പോള്‍ ഇത്തരം സംരംഭങ്ങള്‍ക്ക് പിന്തുണ വര്‍ധിപ്പിക്കുതിനാണ് ഈ പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്.
ജിഎസ്ടി റിട്ടേണുകളെ അടിസ്ഥാനമാക്കി ഒരു കോടി രൂപ വരെ ഓണ്‍ലൈന്‍ ബിസിനസ് വായ്പകള്‍ ഉടനടി ലഭ്യമാക്കുന്നതാണ് ഈ സംവിധാനം. പ്രോസസിങ് പൂര്‍ണമായും ഓണ്‍ലൈനാണ്. 10 മിനിറ്റിനകം വായ്പകള്‍ക്ക് തത്വത്തില്‍ അനുമതി ലഭ്യമാക്കുന്നതും ഈ പോര്‍ട്ടലിന്റെ സവിശേഷതയാണ്. ഉടനടി ഫണ്ടുകള്‍ ലഭ്യമാക്കുന്ന ഈ വെബ് പോര്‍ട്ടല്‍ ആയിരക്കണക്കിന് ചെറുകിട, ഇടത്തരം സംരംഭകര്‍ക്ക് ഉപയോഗപ്രദമായിരിക്കും.
ഇന്ത്യ എംഎസ്എംഇകളുടെ വലിയ കേന്ദ്രമാണ്. വളരെ വേഗത്തില്‍ ഫണ്ട് ലഭ്യമാക്കി ഈ മേഖലയെ പിന്തുണയ്ക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ബിസിനസ് വികസിപ്പിക്കാന്‍ വായ്പകള്‍ക്ക് പ്രയാസം നേരിടുന്ന എംഎസ്എംഇ മേഖലയിലെ സംരംഭകര്‍ക്ക് ഈ പദ്ധതി വലിയ സഹായമാകുമെന്ന് സൗത്ത് ഇന്ത്യന്‍ ബാങ്ക് എംഡിയും സിഇഒയുമായ മുരളി രാമകൃഷ്ണന്‍ പറഞ്ഞു.
സംരംഭകര്‍ക്ക് https://msmeonline.southindianbank.com എന്ന എംഎസ്എംഇ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ തങ്ങളുടെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യാം. അടിസ്ഥാന വിവരങ്ങളും ജിഎസ്ടി വിശദാംശങ്ങള്‍, പ്രോമോട്ടര്‍മാരുടേയും ഈടിന്റേയും വിവരങ്ങള്‍ എന്നിവ നല്‍കിയാല്‍ ഈ പോര്‍ട്ടല്‍ അവ പരിശോധിച്ച് വായ്പ ലഭ്യമാക്കാന്‍ സഹായിക്കും.