500 രൂപ നോട്ടിലെ 'താരം' വ്യാജനോ? മറുപടിയുമായി റിസര്‍വ് ബാങ്ക്

അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായ ഒന്നാണ് നോട്ടുകളിലെ നക്ഷത്ര (*) ചിഹ്നം. ഈ ചിഹ്നമുള്ള നോട്ടുകള്‍ കള്ളനോട്ടുകളാണെന്നായിരുന്നു വ്യാജ പ്രചാരണം. എന്നാല്‍ ഇതിന് മറുപടിയായി എത്തിയിരിക്കുകയാണ് റിസര്‍വ് ബാങ്ക്.

പകരമായി പുറത്തിറക്കുന്നവ

നക്ഷത്ര ചിഹ്നമുള്ള നോട്ടുകള്‍ അസാധുവല്ലെന്നും അച്ചടി നടക്കുന്ന സമയത്ത് കേടാകുന്ന നോട്ടുകള്‍ക്ക് പകരമായി പുറത്തിറക്കുന്ന നോട്ടുകളാണ് നക്ഷത്ര ചിഹ്നത്തോടെ വരുന്നതെന്നും ആര്‍.ബി.ഐ വ്യക്തമാക്കി. അതായത് കേടായവയ്ക്ക് പകരം മാറ്റി അടിച്ച നോട്ടുകളാണ് ഇവയെന്ന് തിരിച്ചറിയാനായാണ് നക്ഷത്ര ചിഹ്നം ചേര്‍ക്കുന്നത്.മറ്റേതു കറന്‍സി നോട്ടും പോലെ ഇതും നിയമ സാധുതയുള്ളതാണ്.

സ്റ്റാര്‍ സീരീസ് നോട്ടുകളെ കുറിച്ചുള്ള വിവരങ്ങള്‍ ആര്‍.ബി.ഐ വെബ്സൈറ്റില്‍ ലഭ്യമാണെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. നോട്ടുകളില്‍ ഓരോന്നിനും അക്കങ്ങളും അക്ഷരങ്ങളും അടങ്ങുന്ന ഒരു സീരിയല്‍ നമ്പര്‍ ഉണ്ട്. ഇതില്‍ നക്ഷത്ര ചിഹ്നം ചേര്‍ത്ത നോട്ടുകള്‍ 2006 മുതല്‍ പ്രാബല്യത്തിലുണ്ട്. 10, 20, 50, 100, 500 നോട്ടുകള്‍ ഇത്തരത്തില്‍ അച്ചടിച്ച് വിതരണം ചെയ്തിട്ടുണ്ടെന്നും ആര്‍.ബി.ഐ അറിയിച്ചു.


Related Articles
Next Story
Videos
Share it