പേയ്റ്റിഎമ്മില്‍ പണമിടപാടുകള്‍ കൂടുതല്‍ എളുപ്പത്തില്‍

ഭാരത് ബില്‍ പേയ്മെന്റ് ഓപ്പറേറ്റിംഗ് യൂണിറ്റായി (BBPOU) പ്രവര്‍ത്തിക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അന്തിമ അനുമതി ലഭിച്ചതായി പേയ്റ്റിഎം പേയ്മെന്റ് ബാങ്ക് അറിയിച്ചു. നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ഭാരത് ബില്‍ പണമിടപാട് സംവിധാനത്തിന് (BBPS) കീഴില്‍ ഗ്യാസ്, ഇന്‍ഷുറന്‍സ്, വായ്പ തിരിച്ചടവ്, ഫാസ്റ്റാഗ് റീചാര്‍ജ്, വിദ്യാഭ്യാസ ഫീസ്, ക്രെഡിറ്റ് കാര്‍ഡ് ബില്‍, വൈദ്യുതി, ഫോണ്‍, ഡിടിഎച്ച്, വെള്ളം തുടങ്ങിയവയുടെ ബില്‍ പേയ്മെന്റ് സേവനങ്ങള്‍ സുഗമമാക്കുന്നത് ബിബിപിഒയു ആണ്.

ഇതുവരെ പേയ്റ്റിഎം പേയ്മെന്റ് ബാങ്ക് ലിമിറ്റഡ് (PPBL) ആര്‍ബിഐയുടെ തത്വത്തിലുള്ള അംഗീകാരത്തിന് കീഴിലാണ് ഈ പ്രവര്‍ത്തനം നടത്തിയത്. ഇനി പേയ്റ്റിഎം ആപ്പ് വഴി ഉപഭോക്താക്കള്‍ക്ക് ബില്ലുകള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ അടയ്ക്കാനും ഓട്ടോമാറ്റിക് പേയ്മെന്റ്, റിമൈന്‍ഡര്‍ സേവനങ്ങളില്‍ നിന്ന് പ്രയോജനം നേടാനും കഴിയുമെന്നും കമ്പനി അവകാശപ്പെട്ടു.

രാജ്യത്ത് ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നത് തങ്ങള്‍ വര്‍ധിപ്പിക്കും. ഉപഭോക്താക്കള്‍ക്ക് ഡിജിറ്റല്‍ സേവനങ്ങളിലേക്ക് കൂടുതല്‍ പ്രവേശനം നല്‍കിക്കൊണ്ട് സാമ്പത്തിക ഉള്‍പ്പെടുത്തല്‍ മെച്ചപ്പെടുത്തുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും പേയ്റ്റിഎം അറിയിച്ചു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it