Begin typing your search above and press return to search.
പേടിഎമ്മിന് ഷെഡ്യൂള്‍ഡ് ബാങ്ക് പദവി
ഷെഡ്യൂള്‍ഡ് ബാങ്ക് ആകാനുള്ള റിസര്‍വ് ബാങ്ക് അനുമതി പേടിഎം പേയ്‌മെന്റ് ബാങ്കിന് ലഭിച്ചു. റിസര്‍വ് ബാങ്ക് ആക്ടിന്റെ(1934) രണ്ടാം പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് ഷെഡ്യൂള്‍ഡ് ബാങ്ക് പദവി നല്‍കുത്. ഇനിമുതല്‍ പേടിഎം ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും റിസര്‍വ് ബാങ്കിന്റെ നിരീക്ഷണത്തിലാകും. ഓഡിറ്റ്, മൂലധന പര്യാപ്തത, കരുതല്‍ ധനം, സാമ്പത്തിക സ്ഥിരത എന്നിവയില്‍ റിസര്‍വ് ബാങ്ക് മേല്‍നോട്ടം ഉണ്ടാവും.
പേയ്‌മെന്റ് ബാങ്ക് എന്ന നിലയില്‍ പേടിഎമ്മിന് നല്‍കാനാവുന്ന സേവനങ്ങള്‍ക്ക് പരിധി ഉണ്ടായിരുന്നു. ഒരു ലക്ഷം രൂപയില് കൂടുതല്‍ നിക്ഷേപങ്ങള്‍ സ്വീകരിക്കാന്‍ സാധിച്ചിരുന്നില്ല. ക്രെഡിറ്റ് കാര്‍ഡ് ഉള്‍പ്പടെയുള്ളവ പുറത്തിറക്കാനും രാജ്യത്തെ പേയ്‌മെന്റ് ബാങ്കുകള്‍ക്ക് അനുമതി ഇല്ല. ഷെഡ്യൂള്‍ഡ് ബാങ്ക് ആയതോടെ കൂടുതല്‍ സാമ്പത്തിക സേവനങ്ങള്‍ പേടിഎമ്മിന് നല്‍കാനാവും. റിവേഴ്‌സ് ബാങ്കുമായി റിപ്പോ-റിവേഴ്‌സ് ഇടപാടുകള്‍, സര്‍ക്കാര്‍ പദ്ധതികള്‍, പ്രാഥമിക ലേലം തുടങ്ങിയവയില്‍ പേയ്ടിഎമ്മിന് പങ്കാളിത്തം ലഭിക്കും. 2019ല്‍ ഇന്ത്യ പോസ്റ്റ് പെയ്‌മെന്റ് ബാങ്കിനും ഈ വര്‍ഷം ആദ്യം ഫിനോ പേയ്‌മെന്റ് ബാങ്കിനും ആര്‍ബിഐ ഷെഡ്യൂള്‍ഡ് ബാങ്ക് പദവി നല്‍കിയിരുന്നു.
പേടിഎം വാലറ്റ്, ഫാസ്റ്റ്ടാഗ്, നെറ്റ് ബാങ്കിംഗ്, യുപിഐ തുടങ്ങിയ സേവനങ്ങള്‍ നിലവില്‍ പേടിഎം പേയ്‌മെന്റ് ബാങ്ക് നല്‍കുന്നുണ്ട്. മാര്‍ച്ച് 2021ലെ കണക്ക് അനുസരിച്ച് 64 മില്യ സേവിംഗ്‌സ് അക്കൗണ്ടുകളും 52 ബില്യ രൂപയുടെ ഡെപോസിറ്റുകളുമാണ് പേയ്ടിഎമ്മിന് ഉള്ളത്. കൂടുതല്‍ സേവനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ ഷെഡ്യൂള്‍ഡ് പദവി സഹായിക്കുമെന്ന് പേടിഎം പേയ്‌മെന്റ് ബാങ്ക് സിഇഒയും എംഡിയുമായ സതീഷ് കുമാര്‍ ഗുപ്ത പറഞ്ഞു.
Next Story
Videos