Begin typing your search above and press return to search.
കൂടുതൽ ഭവന വായ്‌പ നൽകാൻ സഹകരണ ബാങ്കുകൾക്ക് ആർ ബി ഐ അനുമതി
സഹകരണ ബാങ്കുകൾക്ക് കൂടുതൽ ഭവന വായ്പകൾ നൽകാൻ റിസര്‍വ് ബാങ്ക് അനുമതി നൽകി. റിയൽ എസ്റ്റേറ്റ് വില വർധനവ് മൂലമാണ് ആർ ബി ഐ ഇങ്ങനെ ഒരു നിർദേശം നൽകിയത്. പുതിയ അറിയിപ്പ് അനുസരിച്ച് tier 1 നഗരങ്ങളിൽ അർബൻ സഹകരണ ബാങ്കുകളുടെ ഭവന വായ്‌പ പരിധി 30 ലക്ഷത്തിൽ നിന്ന് 60 ലക്ഷം രൂപയായും, tier 2 നഗരങ്ങളിൽ 70 ലക്ഷം രൂപയിൽ നിന്ന് ഒരു കോടി 40 ലക്ഷം രൂപയായും വർധിപ്പിച്ചിട്ടുണ്ട്.
ഗ്രാമീണ സഹകരണ ബാങ്കുകളിൽ മൊത്തം മൂല്യം 100 കോടി രൂപയിൽ താഴെയുള്ള ബാങ്കുകൾക്ക് ഭവന വായ്‌പയുടെ പരിധി 20 ലക്ഷം രൂപയിൽ നിന്ന് 50 ലക്ഷം രൂപയായി ഉയർത്തിയിട്ടുണ്ട്. മറ്റെല്ലാ ഗ്രാമീണ സഹകരണ ബാങ്കുകളുടെയും ഭവന വായ്‌പ പരിധി 30 ലക്ഷത്തിൽ നിന്ന് 75 രൂപയായി ഉയർത്തിയിട്ടുണ്ട്.
സഹകരണ ബാങ്കുകൾക്ക് വാണിജ്യ റിയൽ എസ്റ്റേറ്റ് പദ്ധതികളിൽ വായ്‌പ നൽകാനും പാര്‍പ്പിട ഭവന പദ്ധതികൾക്ക് സാമ്പത്തിക സഹായം നൽകാനും ആർ ബി ഐ നിർദേശിച്ചിട്ടുണ്ട്. മൊത്തം ആസ്തിയുടെ 5 ശതമാനം വരെ യാണ് സഹകരണ ബാങ്കുകൾക്ക് ഭവന വായ്‌പ നല്കാൻ കഴിയുന്നത്
ഭവനങ്ങൾക്കുള്ള ഡിമാൻഡ് വർധിക്കുന്നതിനാൽ ആർ ബി ഐ നടപടിയിലൂടെ കൂടുതൽ പേർക്ക് വീട് നിർമിക്കാനോ വാങ്ങാനോ സാമ്പത്തിക സഹായം ലഭിക്കാനുള്ള അവസരം വർധിച്ചിരിക്കുകയാണ്. സഹകരണ ബാങ്കുകളും ഈ തീരുമാനത്തെ സ്വാഗതം ചെയ്തിട്ടുണ്ട്.Next Story
Videos