ഐസിഐസിഐ ബാങ്കിന് മൂന്ന് കോടി രൂപ പിഴ ചുമത്തി ആര്‍ബിഐ; കാരണം ഇതാണ്

ഐസിഐസിഐ ബാങ്കിന് മൂന്ന് കോടി രൂപ പിഴ ചുമത്തി ആര്‍ബിഐ നടപടി. നിക്ഷേപ പോര്‍ട്ട്ഫോളിയോകളുടെ വര്‍ഗീകരണം, മൂല്യനിര്‍ണയം, പ്രവര്‍ത്തനം എന്നിവയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ ആണ് ബാങ്ക് ലംഘിച്ചത്.

1949 ലെ ബാങ്കിംഗ് റെഗുലേഷന്‍ ആക്റ്റിലെ വ്യവസ്ഥകള്‍ക്കനുസരിച്ചാണ് നടപടി. ബാങ്കും ഉപഭോക്താക്കളും തമ്മിലുള്ള ഇടപാടുമായി ബന്ധപ്പെട്ടല്ല പിഴയെന്നും കേന്ദ്ര ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.

ആര്‍ബിഐയുടെ വ്യവസ്ഥകളില്‍ വീഴ്ച വരുത്തിയതിനാണ് പിഴയീടാക്കുന്നതെന്നും പ്രസ്താവനയില്‍ അറിയിച്ചു. മുമ്പും 1949 ലെ റെഗുലേഷന്‍ ലംഘനത്തിന് ഒരു ബാങ്കിന് ചുമത്താവുന്ന ഏറ്റവും വലിയ പിഴ ഐസിഐസിഐയ്ക്ക് ലഭിച്ചിട്ടുണ്ട്. മൂന്നു വര്‍ഷം മുമ്പായിരുന്നു അത്.

കടപ്പത്ര വില്‍പ്പനയില്‍ ഐസിഐസിഐ ബാങ്ക് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് കാണിച്ചാണ് ആര്‍ബിഐ അന്ന് 58.9 കോടി രൂപ പിഴ ഈടാക്കിയത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it