Begin typing your search above and press return to search.
ഐഎംപിഎസ് ഇടപാട് പരിധി 5 ലക്ഷമായി ഉയര്‍ത്തി
പണം കൈമാറാനുള്ള ഐഎംപിഎസ്(Immediate Payment Service) സംവിധാനത്തിലൂടെ കൈമാറാവുന്ന പണത്തിന്റെ പരിധി ഉയര്‍ത്തി റിസര്‍ ബാങ്ക്. രണ്ടുലക്ഷത്തില്‍ നിന്ന് അഞ്ചുലക്ഷം ആക്കിയാണ് പരിധി ഉയര്‍ത്തിയത്. ഇന്റെര്‍നെറ്റ് ബാങ്കിംഗ്, മൊബൈല്‍ ബാങ്കിംഗ് ആപ്പുകള്‍, ബാങ്ക് ബ്രാഞ്ചുകള്‍, എടിഎം എന്നിവ വഴിയുള്ള ഐഎംപിഎസ് ഇടപാടുകളുടെ പരിധിയാണ് ഉയര്‍ത്തിയത്.
നടപടി ഡിജിറ്റല്‍ പണമിടപാട് വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്ന് റിസര്‍വ് ബാങ്ക് വിലയിരുത്തി.അതേ സമയംഎസ്എംഎസ് , ഫോണ്‍ കോള്‍ എന്നിവ വഴിയുള്ള ഐഎംപിഎസ് ഇടപാടുകളുടെ പരിധി 5000 രൂപയാണ്. 2010ല്‍ ആണ് എളുപ്പത്തില്‍ പണം കൈമാറാനുള്ള സുരക്ഷിത സംവിധാനം എന്ന നിലയില്‍ ഐഎംപിഎസ് അവതരിപ്പിച്ചത്.
ഓണ്‍ലൈന്‍ പേയ്‌മെന്റ് സംവിധാനങ്ങളെ ജിയോടാഗിങ്ങിലൂടെ അടയാളപ്പെടുത്തുന്നതിനുളള നിര്‍ദേശവും ആര്‍ബിഐ മുന്നോട്ടുവെച്ചു. ജിയോ ടാഗിങ്ങിലൂടെ ഇത്തരം സംവിധാനങ്ങള്‍ ഇല്ലാത്ത മേഖലകളെ തിരിച്ചറിഞ്ഞ് നയരൂപീകരണം നടത്താമെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് ചൂണ്ടിക്കാട്ടി.
Next Story
Videos