ഇ-റുപ്പി ഇനി ബാങ്ക്-ഇതര സ്ഥാപനങ്ങള്‍ വഴിയും

ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാരും നാഷണല്‍ പേയേമെന്റ് കോര്‍പ്പറേഷനും(എന്‍.പി.സി.ഐ) ചേര്‍ന്ന് 2021ല്‍ അവതരിപ്പിച്ച ഇ-റുപ്പി വൗച്ചര്‍ ഇനി ബാങ്ക്-ഇതര ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കും. ഇന്ന് പണനയ പ്രഖ്യാപനത്തില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസാണ് ഇക്കാര്യം അറിയിച്ചത്. നിലവില്‍ പൊതു-സ്വകാര്യ ബാങ്കുകളാണ് ഈ ഡിജിറ്റല്‍ വൗച്ചര്‍ ലഭ്യമാക്കുന്നത്.

എന്താണ് ഇ-റുപ്പി
കറന്‍സിരഹിതമായ ഡിജിറ്റല്‍ വൗച്ചറാണ് ഇ-റുപ്പി. ക്യു.ആര്‍ കോഡ് അല്ലെങ്കില്‍ എസ്.എം.എസ് ആയാണ് ലഭിക്കുക. നിലവില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ജീവനക്കാര്‍ക്കും ജനങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ നല്‍കാനാണ് ഇത് ഉപയോഗിക്കുന്നത്. ചില കമ്പനികളും ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാന്‍ ഇ-റുപ്പി വൗച്ചര്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.
ഇനി മുതല്‍ ബാങ്ക്-ഇതര സ്ഥാപനങ്ങളില്‍ നിന്നും ഇവ നേടാം. വ്യക്തികള്‍ക്കും ഇവ പ്രയോജനപ്പെടുത്താം. സാധാരണ വൗച്ചര്‍ പോലെ ഇവ മറ്റുള്ളവര്‍ക്കും കൈമാറാം.
പ്രവര്‍ത്തനരീതി
മൊബൈല്‍ഫോണില്‍ ക്യു.ആര്‍ കോഡ് ആയോ എസ്.എം.എസ് ആയോ ആകും ഇ-റുപ്പി ലഭിക്കുക. കോണ്ടാക്ട്‌ലെസ് ആയി തന്നെ (കാര്‍ഡ് സ്വൈപ്പിംഗ് പോലെയുള്ള ഇടപെടലുകള്‍ ഇല്ല) ലളിതമായി ഇത്തരത്തില്‍ പണം കൈമാറാം. ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിംഗ്, മൊബൈല്‍ ആപ്പ്, ബാങ്ക് എക്കൗണ്ട് എന്നിവ ആവശ്യമില്ല.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it