പലിശ നിരക്ക് ഉയരുന്നു; എംഎസ്എംഇ സംരംഭങ്ങള്‍ക്ക് തിരിച്ചടിയാകും

വര്‍ധിച്ചുവരുന്ന പലിശ നിരക്ക് സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ (MSME) വായ്പകള്‍ക്ക് ഭീഷണിയായേക്കാമെന്ന് വിശകലന വിദഗ്ധര്‍. ഉയരുന്ന പലിശ നിരക്ക് എംഎസ്എംഇകളില്‍ വലിയ സ്വാധീനം ചെലുത്തും. കാരണം ഒട്ടുമിക്ക റീറ്റെയ്ല്‍ വായ്പകളില്‍ നിന്നും വ്യത്യസ്തമായി എംഎസ്എംഇ വായ്പകള്‍ക്ക് ഫ്‌ലോട്ടിംഗ് പലിശ നിരക്കാണുള്ളതെന്ന് ഐസിആര്‍എ സീനിയര്‍ വൈസ് പ്രസിഡന്റും സഹ-ഗ്രൂപ്പ് മേധാവിയുമായ അനില്‍ ഗുപ്ത പറഞ്ഞു.

കോവിഡിന് മുമ്പുള്ള മാര്‍ജിന്‍

കയറ്റുമതി വിപണിയില്‍ നിരവധി എംഎസ്എംഇകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ആഗോള സമ്പദ്‌വ്യവസ്ഥയില്‍ മാന്ദ്യം ഉണ്ടായാല്‍ ഈ സംരംഭങ്ങളുടെ പ്രവര്‍ത്തന മൂലധനം വര്‍ധിക്കാനും വരുമാനം കുറയാനും സാധ്യതയുണ്ടെന്നും അനില്‍ ഗുപ്ത കൂട്ടിച്ചേര്‍ത്തു. വര്‍ധിച്ച പണപ്പെരുപ്പവും ഉയര്‍ന്ന പലിശനിരക്കും മൂല്യത്തകര്‍ച്ചയും മൂലം 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 43 ശതമാനം സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് കോവിഡിന് മുമ്പുള്ള മാര്‍ജിനുകളിലേക്ക് മടങ്ങാന്‍ കഴിയില്ലെന്ന് ക്രിസില്‍ റേറ്റിംഗ്‌സിന്റെ സമീപകാല റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

റിപ്പോ നിരക്ക്

ജൂണ്‍ മുതല്‍, റിപ്പോ നിരക്ക് 2.25 ശതമാനം വര്‍ധിച്ചു. എന്നാല്‍ ഒരു എംഎസ്എംഇക്കുള്ള പലിശ നിരക്ക് 1-1.25% മാത്രമാണ്. അതിനാല്‍ ആര്‍ബിഐയുടെ റിപ്പോ നിരക്ക് വര്‍ധന അത്രമേല്‍ എംഎസ്എംഇ വായ്പകളില്‍ ആഘാതമുണ്ടാക്കിയിട്ടുല്ലെന്ന് സിഎസ്ബി ബാങ്കിന്റെ ചെറുകിട, ഇടത്തരം ബാങ്കിംഗ് മേധാവി ശ്യാം മണി പറഞ്ഞു. അതിനാല്‍ ഇപ്പോള്‍ ഇത്തരം വായ്പകളില്‍ തങ്ങള്‍ അപകടസാധ്യതകളൊന്നും കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles
Next Story
Videos
Share it