അദാനിയുമായി ചേര്‍ന്ന് വായ്പ നല്‍കാന്‍ എസ്ബിഐ

അദാനി ഗ്രൂപ്പിന് കീഴിലുള്ള ബാങ്കിംഗ് ഇതര ധനാകാര്യ സ്ഥാപനമായ അദാനി ക്യാപിറ്റലുമായി കാരാര്‍ ഒപ്പിട്ട് എസ്ബിഐ. കര്‍ഷകര്‍ക്ക് വായ്പ നല്‍കുന്ന പദ്ധതിയിലാണ് ഇരുവരും സഹകരിക്കുക. ട്രാക്ടറുകള്‍ ഉള്‍പ്പടെയുള്ളവ വാങ്ങാന്‍ അദാനി ക്യാപിറ്റലുമായി ചേര്‍ന്ന് എസ്ബിഐ വായ്പ അനുവദിക്കും.

ബാങ്കിംഗ് സേവനങ്ങള്‍ ഇല്ലാത്ത മേഖലകളിലേക്ക് കൂടി ഉപഭോക്തൃ ശൃംഖല വര്‍ധിപ്പിക്കുകയാണ് എസ്ബിഐയുടെ ലക്ഷ്യം. കാര്‍ഷിക സമ്പദ് വ്യവസ്ഥയുടെ ഉന്നമനം ലക്ഷ്യമിട്ട് കൂടുതല്‍ എന്‍ബിഎഫ്‌സികളുമായി സഹകരിക്കുമെന്ന് എസ്ബിഐ അറിയിച്ചിട്ടുണ്ട്. രാജ്യത്തെ എന്‍ഫിഎഫ്‌സികളുമായി ചേര്‍ന്ന് മുന്‍ഗണ വിഭാഗങ്ങള്‍ക്ക് ബാങ്കുകള്‍ വായ്പ അനുവദിക്കുന്നതിനുള്ള ചട്ടങ്ങള്‍ ആര്‍ബിഐ നേരത്തെ പുറത്തിറക്കിയിരുന്നു.
2017ല്‍ പ്രവര്‍ത്തനം ആരംഭിച്ച അദാനി ക്യാപിറ്റലിന് തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ സാന്നിധ്യമുണ്ട്. 63 ശഖകളിലായി 28,000 ഉപഭോക്താക്കളാണ് അദാനി ക്യാപിറ്റല്‍സിന് ഉള്ളത്. 1,292 കോടിയുടെ മാര്‍ക്കറ്റ് വാല്യൂ (asset under management) ആണ് സ്ഥാപനത്തിന് ഉള്ളത്.



Related Articles
Next Story
Videos
Share it