ഹോംലോണ്‍ എടുക്കാനിരിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത; എസ്ബിഐ ഉള്‍പ്പെടെയുള്ള ബാങ്കുകള്‍ പലിശ നിരക്ക് കുറച്ചു

ഉത്സവ സീസണിനോടനുബന്ധിച്ച് രാജ്യത്തെ രാജ്യത്തെ വിവിധ ബാങ്കുകള്‍ പലിശ നിരക്കുകള്‍ കുറവ് വരുത്തിയതുള്‍പ്പെടെ വിവിധ ഓഫറുകള്‍ അവതരിപ്പിച്ചു. ഹോം ലോണ്‍ പലിശ നിരക്ക് കുറച്ചതാണ് ഇതില്‍ ഏറ്റവും ആകര്‍ഷകം. ക്രെഡിറ്റ് സ്‌കോര്‍ ലിങ്ക്ഡ് ഭവന വായ്പകള്‍ക്ക് വായ്പാ തുകയ്ക്ക് അനുസൃതമായി 6.70 ശതമാനം മുതലാണ് പലിശ നിരക്കുകള്‍.

ദേശീയതലത്തിലെ ബ്രാഞ്ചുകള്‍ക്ക് ഇത് നടപ്പിലാക്കിയിട്ടുമുണ്ട്. നേരത്തെ 75 ലക്ഷത്തിനു മുകളില്‍ വീടോ ഫ്‌ളാറ്റോ വാങ്ങാന്‍ ലോണ്‍ എടുക്കുന്ന ആള്‍ക്ക് 7.15 ശതമാനം പലിശ നല്‍കേണ്ടി വന്നിരുന്നു. എന്നാലിത് 6.70 ആയിരിക്കുകയാണ്. ഇത്തരത്തില്‍ 30 വര്‍ഷ കാലാവധിക്ക് വീട് വാങ്ങുന്ന ആള്‍ക്ക് 8 ലക്ഷം രൂപ വരെയാണ് ലാഭിക്കാനാകുക.
ശമ്പളക്കാരും സ്ഥിര ശമ്പളമില്ലാത്ത വായ്പക്കാരും തമ്മിലുള്ള ബേസിസ് പോയിന്റുകളിലെ വ്യത്യാസവും എസ്ബിഐ നീക്കം ചെയ്തു. ഇപ്പോള്‍, ഭവന വായ്പയെടുക്കുന്നവരില്‍ നിന്ന് തൊഴിലുമായി ബന്ധപ്പെട്ട പലിശ പ്രീമിയം ഈടാക്കില്ല. ഇത് ശമ്പളമില്ലാത്ത വായ്പക്കാര്‍ക്ക് 15 bps കൂടുതല്‍ പലിശ ലാഭിക്കാന്‍ ഇടയാക്കും.
ബാങ്ക് ഓഫ് ബറോഡ
ബാങ്ക് ഓഫ് ബറോഡയും വ്യാഴാഴ്ച ലോണ്‍ ഓഫറുകള്‍ പ്രഖ്യാപിച്ചു. പുതിയ ഓഫറിന് കീഴില്‍ ഭവന, കാര്‍ വായ്പകള്‍ക്ക് നിലവില്‍ ബാധകമായ നിരക്കുകളില്‍ 0.25% ഇളവ് നല്‍കുന്നതാണ്. അതിനുപുറമേ, ഭവനവായ്പകളില്‍ പ്രോസസിംഗ് ഫീസ് ഒഴിവാക്കാനും ബാങ്ക് തീരുമാനമായി. ഇപ്പോള്‍, ഭവന വായ്പ നിരക്കുകള്‍ 6.75% മുതലും കാര്‍ വായ്പ നിരക്കുകള്‍ 7.00% മുതലും ആരംഭിക്കും.
കൊട്ടക് മഹീന്ദ്ര ബാങ്ക്
കൊട്ടക് മഹീന്ദ്ര ബാങ്ക് ഭവനവായ്പ പലിശനിരക്ക് 15 ബേസിസ് പോയിന്റുകള്‍ (ബിപിഎസ്) കുറച്ചു. അതായത് പലിശ നിരക്ക് ഇപ്പോള്‍ 6.65 ശതമാനത്തില്‍ നിന്ന് 6.50 ശതമാനമായി. ഈ പ്രത്യേക നിരക്ക് 6.50% p.a. സെപ്റ്റംബര്‍ 10 മുതല്‍ 2021 നവംബര്‍ 8 വരെ അവസാനിക്കുന്ന ഒരു പരിമിത കാലയളവ് ഉത്സവ സീസണ്‍ ഓഫറാണ്.


Related Articles
Next Story
Videos
Share it