നിക്ഷേപ പലിശ വര്‍ധിപ്പിച്ച് എസ്ബിഐ, മറ്റു ബാങ്കുകളുടേതുമായി താരതമ്യം ചെയ്യാം

വിലക്കയറ്റ സമ്മര്‍ദ്ദം മൂലം ആര്‍ബിഐ നിരക്കുകള്‍ വര്‍ധിപ്പിച്ചേക്കുമെന്ന സൂചനകളുണ്ട്. വിവിധ നിരക്കുകളില്‍ താമസിയാതെ ബാങ്കുകളും മാറ്റം വരുത്തിയേക്കും. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്ബിഐ ഇതിനോടകം വിവിധ കാലയളവിലെ നിക്ഷേപ പലിശയില്‍ മാറ്റം വരുത്തിയിട്ടുണ്ട്.

പത്ത് ബേസിസ് പോയന്റിന്റെ വര്‍ധനവാണ് വിവിധ നിക്ഷേപ പലിശ നിരക്കില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഇതോടെ ഒരുവര്‍ഷത്തിനു മുകളില്‍ രണ്ടുവര്‍ഷത്തിന് താഴെയുള്ള സ്ഥിര നിക്ഷേപ പലിശ 5 ശതമാനം എന്നത് 5.10ശതമാനമായി. ആനുപാതികമായി മുതിര്‍ന്ന പൗരന്മാരുടെ നിരക്ക് 5.50ശതമാനത്തില്‍നിന്ന് 5.60 ശതമാനവുമായി വര്‍ധിപ്പിച്ചട്ടുണ്ട്. ഐസിഐസി ബാങ്ക് ഉള്‍പ്പെടെ വിവിധ ബാങ്കുകള്‍ കഴിഞ്ഞ പാദം മുതല്‍ നിരക്കില്‍ മാറ്റം വരുത്തിയിരുന്നു, പരിശോധിക്കാം.
എച്ച്ഡിഎഫ്സി
നിലവില്‍ എച്ച്ഡിഎഫ്സി ബാങ്ക് 5.20 ശതമാനമാണ് (രണ്ടുവര്‍ഷം മുതല്‍ മൂന്നുവര്‍ഷംവരെ കാലാവധിയുള്ള നിക്ഷേപത്തിന് ) നല്‍കുന്നത്. മൂന്നുവര്‍ഷം മുതല്‍ നാലുവര്‍ഷംവരെ കാലാവധിയുള്ള നിക്ഷേപത്തിനാകട്ടെ 5.40ശതമാനവുമായി വര്‍ധിപ്പച്ചിട്ടുണ്ട്.
5-10 വര്‍ഷത്തിനുമുകളില്‍ പത്തുവര്‍ഷം വരെയുള്ള നിക്ഷേപത്തിന് 5.60 ശതമാനമാണ് പലിശ നിരക്ക്. മറ്റുകാലാവധികളിലുളള നിക്ഷേപത്തിന്മേല്‍ പലിശ നിരക്കില്‍ വര്‍ധനവരുത്തിയിട്ടില്ല. ജനുവരി 12 മുതല്‍ പുതുക്കിയ പലിശ ലഭിക്കും.
ഐസിഐസിഐ ബാങ്ക്
ഏഴുദിവസം മുതല്‍ 10വര്‍ഷംവരെയുള്ള നിക്ഷേപങ്ങള്‍ക്കുള്ള പലിശ ഐസിഐസിഐ കഴിഞ്ഞ നവംബര്‍ 16 മുതലാണ് വര്‍ധിപ്പിച്ചത്. 2.5ശതമാനം മുതല്‍ 5.50 ശതമാനംവരെയാണ് വിവിധകാലയളവിലെ പലിശ. മുതിര്‍ന്ന പൗരന്മാര്‍ക്ക് അര ശതമാനം അധിക പലിശ ഉണ്ട്.
കൊട്ടക് മഹീന്ദ്ര ബാങ്ക്
ഒരാഴ്ച മുതല്‍ 30ദിവസംവരെയും 31 ദിസവം മുതല്‍ 90 ദിസവംവരെയും 91 ദിസവം മുതല്‍ 120 ദിവസം വരെയുമുള്ള പലിശനിരക്ക് ജനുവരി ആറുമുതല്‍ ബാങ്ക് പരിഷ്‌കരിച്ചിട്ടുണ്ട്. 2.50ശതമാനം, 2.75ശതമാനം, മൂന്നു ശതമാനവമായാണ് നിരക്ക് കൂട്ടിയത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it