Begin typing your search above and press return to search.
എസ് ബി ഐ എറ്റിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ പോവുകയാണോ; ഈ മാറ്റം അറിഞ്ഞോ?
എസ് ബി ഐ ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്! എറ്റിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്ന രീതിയില്‍ വലിയ മാറ്റം ബാങ്ക് അവതരിപ്പിച്ചിരിക്കുന്നു. നിങ്ങളുടെ എക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈല്‍ നമ്പര്‍ ഏത് ഫോണിലാണോ ഉള്ളത് ആ ഫോണുമായി ഇനി എറ്റിഎമ്മില്‍ ചെല്ലാതെ വലിയ തുക പിന്‍വലിക്കാനാവില്ല. എറ്റിഎം വഴിയുള്ള പണം തട്ടിപ്പ് വ്യാപകമാകുന്നതിനിടെ അതില്‍ നിന്ന് ഇടപാടുകാരെ രക്ഷിക്കുന്നതിനായാണ് ഒടിപി അധിഷ്ഠിത പണം പിന്‍വലിക്കല്‍ രീതി എസ് ബി ഐ അവതരിപ്പിച്ചിരിക്കുന്നത്.
''തട്ടിപ്പിനെതിരായ വാക്‌സിനേഷനാണ് പുതിയ ഒടിപി അധിഷ്ഠിത പണം പിന്‍വലിക്കല്‍ സംവിധാന'' മെന്ന് ബാങ്കിന്റെ ഔദ്യോഗിക ട്വീറ്റില്‍ പറയുന്നു.
10,000 രൂപയോ അതില്‍ കൂടുതലോ പിന്‍വലിക്കാനാണ് ഇപ്പോള്‍ ഈ സംവിധാനം നടപ്പായിരിക്കുന്നത്. മറ്റ് ബാങ്കുകളുടെ എറ്റിഎമ്മുകളില്‍ നിന്ന് എസ് ബി ഐ കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കുന്നത് ഇപ്പോള്‍ ഒ ടി പി അധിഷ്ഠിതമാക്കിയിട്ടില്ല.
മൊബൈല്‍ ഫോണ്‍ കൈയ്യില്‍ വേണം!
എസ് ബി ഐ കാര്‍ഡ് ഉപയോഗിച്ച് എസ് ബി ഐ എറ്റിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിലാണ് പുതിയ രീതി നടപ്പാക്കിയിരിക്കുന്നത്. കാര്‍ഡ് വഴി പണം പിന്‍വലിക്കാന്‍, എക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈല്‍ നമ്പറിലേക്ക് വന്ന നാല് അക്ക ഒടിപി നമ്പര്‍ കൂടി ഇനി അടിച്ചുകൊടുക്കണം.10,000 രൂപയോ അതില്‍ കൂടുതലോ പിന്‍വലിക്കാനാണ് ഇപ്പോള്‍ ഈ സംവിധാനം നടപ്പായിരിക്കുന്നത്. മറ്റ് ബാങ്കുകളുടെ എറ്റിഎമ്മുകളില്‍ നിന്ന് എസ് ബി ഐ കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കുന്നത് ഇപ്പോള്‍ ഒ ടി പി അധിഷ്ഠിതമാക്കിയിട്ടില്ല.
Next Story
Videos