സ്ഥിര നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക് ഉയര്‍ത്തി എസ്ബിഐ
സ്ഥിര നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക് ഉയര്‍ത്തി രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI). സ്ഥിര നിക്ഷേപങ്ങള്‍ക്കുള്ള (Retail Domestic term deposits ) പലിശ നിരക്ക് 0.8 ശതമാനം വരെയാണ് ഉയര്‍ത്തിയത്. 2 കോടി രൂപയ്ക്ക് താഴെ വരെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്കിലാണ് മാറ്റം. പലിശ വര്‍ധനവ് ഇന്ന് മുതല്‍ (ഒക്ടോബര്‍ 22) നിലവില്‍ വന്നു.
ഏഴുദിവസം മുതല്‍ 45 ദിവസം വരെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്കില്‍ (3 ശതമാനം) മാറ്റമില്ല. 46 -179 ദിവസം വരെയുള്ളവയുടെ പലിശ 0.50 ശതമാനം ഉയര്‍ത്തിയിട്ടുണ്ട്. 4.50 ശതമാനം ആണ് പുതുക്കിയ നിരക്ക്. 180-210 ദിവസം വരെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ 4.65ല്‍ നിന്ന് 5.25 ആയി ഉയര്‍ത്തി. 211 ദിവസം മുതല്‍ ഒരു വര്‍ഷം വരെയുള്ളവയുടെ പുതുക്കിയ നിരക്ക് 5.50 ശതമാനം ആണ്.
ഒരു വര്‍ഷം മുതല്‍ രണ്ട് വര്‍ഷത്തിന് താഴെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശ 5.60ല്‍ നിന്ന് 6.10 ആയി ഉയര്‍ത്തിയിട്ടുണ്ട്. രണ്ട് വര്‍ഷം മുതല്‍ മൂന്ന് വര്‍ഷത്തിന് താഴെ കാലാവധിയുള്ളവയുടെ പുതുക്കിയ നിരക്ക് 6.25 ശതമാനം ആണ്. ് മൂന്ന് വര്‍ഷം മുതല്‍ അഞ്ച് വര്‍ഷത്തിന് താഴെയുളളവയ്ക്ക് 6.10 ശതമാനം പലിശ ലഭിക്കും. 5-10 വര്‍ഷം കാലവധിയില്‍ നിക്ഷേപങ്ങള്‍ക്ക് ബാങ്ക് നല്‍കുന്ന പലിശ 6.10 ശതമാനം ആണ്. മുതിര്‍ന്ന പൗരന്മാര്‍ക്ക് 3.50 മുതല്‍ 6.90 ശതമാനം വരെയാണ് പലിശ.