എസ്ബിഐ വീണ്ടും നിരക്കുകള്‍ വര്‍ധിപ്പിച്ചു; പുതിയ പലിശ നിരക്കിലേക്ക് മാറ്റം ഇന്നുമുതല്‍

രണ്ട് മാസത്തിനിടെ രണ്ട് തവണ മാറ്റം

SBI എംസിഎല്‍ആര്‍ MCLR(മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ്) ഉയര്‍ത്തി. കഴിഞ്ഞ രണ്ട് മാസത്തില്‍ രണ്ടാം തവണയാണ് എസ്ബിഐ MCLR വര്‍ധിപ്പിച്ചത്. 10 ബേസിസ് പോയിന്റ് ആണ് ഇത്തവണ വര്‍ധിപ്പിച്ചത്. ഇതോടെ ബേസ് റേറ്റ് 7.20 ശതമാനമായി.

എസ്ബിഐയുടെ ഒരു വര്‍ഷത്തേക്കുള്ള എംസിഎല്‍ആര്‍ നിരക്ക് 7.10 ശതമാനം ആയിരുന്നു. ഇത് 10 ബേസിസ് പോയിന്റ് ഉയര്‍ത്തിയാണ് 7.20 ശതമാനമാക്കിയത്. ഇതോടെ രണ്ട് വര്‍ഷത്തേക്കുള്ള വായ്പാനിരക്ക് 7.30 ശതമാനത്തില്‍ നിന്നും 7.40 ശതമാനമായി ഉയര്‍ന്നു.

മൂന്ന് വര്‍ഷത്തേക്കുള്ള വായ്പാ നിരക്ക് 7.40 ശതമാനത്തില്‍ നിന്നും 7.50 ശതമാനമാക്കിയും ഉയര്‍ത്തിയിട്ടുണ്ട്. ആറ് മാസത്തെ വായ്പാനിരക്ക് 7.05 ശതമാനത്തില്‍ നിന്ന് 7.15 ശതമാനമായി ഉയര്‍ത്തി. മെയ് 15 മുതല്‍ പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും എന്ന് എസ്ബിഐ അറിയിച്ചു.

കോവിഡ് ലോക്ഡൗണുകള്‍ നീങ്ങിയ സാഹചര്യത്തില്‍ ബാങ്കുകള്‍ പഴയ നിരക്കിലേക്ക് വായ്പാ നിരക്കുകള്‍ വര്‍ധിപ്പിക്കും. ഇതിന് ആര്‍ബിഐ റിപ്പോനിരക്ക് പുറത്തുവിടേണ്ടതുണ്ട്. മെയ് ആദ്യ വാരം ആദ്യ റിപ്പോ വര്‍ധനവ് വന്നതോടെ എസ്ബിഐ വായ്പ നിരക്ക് ഉയര്‍ത്തിയിരുന്നു.

ഇക്കഴിഞ്ഞ വാരം വീണ്ടും അപ്രതീക്ഷിത നിരക്കുവര്‍ധനയും ആര്‍ബിഐ നടത്തി. 10 ബേസിസ് പോയിന്റുകള്‍ ആയിരുന്നു അപ്പോഴും വര്‍ധിപ്പിച്ചത്. അത് തന്നെ എസ്ബിഐയും തുടര്‍ന്നു. ഇതോടെ ഈ സാമ്പത്തിക വര്‍ഷത്തില്‍ ആകെ 20 ബേസിസ് പോയിന്റുകള്‍ എസ്ബിഐ വര്‍ധിപ്പിച്ചു.

Related Articles
Next Story
Videos
Share it