SBI ഹോം ലോണ്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചു, ഇഎംഐ എത്ര കൂടുമെന്നു നോക്കാം

കഴിഞ്ഞയാഴ്ച റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) റീപോ നിരക്ക് (Repo Rate) ഉയര്‍ത്തിയതിന് പിന്നാലെ രാജ്യത്തെ ഏറ്റവും വലിയ വായ്പാ ദാതാക്കളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുള്‍പ്പെടെ നിരവധി പ്രമുഖ ബാങ്കുകള്‍ വായ്പാ നിരക്കുകള്‍ വര്‍ധിപ്പിച്ചു. നേരത്തെ പിഎന്‍ബി ഹൗസിംഗ്, എച്ച്ഡിഎഫ്‌സി, ബാങ്ക് ഓഫ് ബറോഡ എന്നിവര്‍ ഭവന വായ്പാ പലിശനിരക്കുകള്‍ വര്‍ധിപ്പിച്ചിരുന്നു.

രാജ്യത്തെ പ്രധാനവായ്പാ ദാതാക്കളായ എസ്ബിഐ ഭവന വായ്പ പലിശ നിരക്കുകള്‍ ഇപ്പോള്‍ വര്‍ധിപ്പിച്ചിരിക്കുകയാണ്. സെന്‍ട്രല്‍ ബാങ്ക് റിപ്പോ നിരക്ക് 0.50 ശതമാനം വര്‍ധിപ്പിച്ച് 4.90 ശതമാനമാക്കിയപ്പോള്‍ റീപോ ലിങ്ക്ഡ് നിക്ഷേപങ്ങള്‍ക്കും വായ്പകള്‍ക്കുമാണ് പുതിയ പലിശ നിരക്കുകള്‍ ആക്കിയിട്ടുള്ളത്.

രാജ്യത്തെ പ്രധാനവായ്പാ ദാതാക്കളായ എസ്ബിഐ ഭവന വായ്പ പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ചിരിക്കുകയാണ്. ഏറ്റവും കുറഞ്ഞ ഭവനവായ്പാ പലിശ നിരക്കുകള്‍ ഇപ്പോള്‍ 7.55 ശതമാനമാക്കിയാണ് ഉയര്‍ത്തിയിട്ടുള്ളത്. 800 പോയ്ന്റിന് മുകളില്‍ ക്രെഡിറ്റ് സ്‌കോര്‍ ഉള്ളവര്‍ക്കാണ് ഈ നിരക്ക്.

ക്രെഡിറ്റ് സ്‌കോര്‍ കുറയുന്നതിനനുസരിച്ച് വായ്പാ പലിശ നിരക്കും ഉയരും. എക്‌സ്റ്റേണല്‍ ബെഞ്ച്മാര്‍ക്ക് അഥവാ ഇബിഎല്‍ആര്‍ External Benchmark-based Lending Rate (EBLR) നിരക്കുകള്‍ 7.55 ശതമാനമാക്കിയതായാണ് ബാങ്കിന്റെ ഔദ്യോഗിക അറിയിപ്പ്. എംസിഎല്‍ആര്‍ അഥവാ Marginal Cost of fund based Lending Rates (MCLR) 0.20 ശതമാനം വര്‍ധിപ്പിച്ചിട്ടുമുണ്ട്.

പുതുതായി ഭവന വായ്പ എടുക്കുമ്പോള്‍ 750നും 799-നും ഇടയിലുള്ള ക്രെഡിറ്റ് സ്‌കോറുകാര്‍ക്ക് പലിശ നിരക്ക് 7.65 ശതമാനമായിരിക്കും, ഇവിടെ റിസ്‌ക് പ്രീമിയം 10 ബേസിസ് പോയിന്റാണ്. വനിതാ വായ്പക്കാര്‍ക്ക് ഈ വായ്പകളില്‍ 0.05% കിഴിവ് ലഭിക്കും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it