എസ്ബിഐ യോനോ ആപ്പ്, ഡിജിറ്റല്‍ ബാങ്കിംഗ് സേവനങ്ങള്‍ നാളെ തടസ്സപ്പെടും!

ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്ക് ആയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഡിജിറ്റല്‍ സേവനങ്ങളും യോനോ ആപ്പും തടസ്സപ്പെടുമെന്ന് അറിയിച്ചു. സാങ്കേതിക നവീകരണത്തിന് വിധേയമാകുന്നതിനാല്‍ നാളെ വെളുപ്പിന് 02:00 മണി മുതല്‍ രാവിലെ 8:30 വരെ ആയിരിക്കും ഡിജിറ്റല്‍ സേവനങ്ങള്‍ തടസ്സപ്പെടുക.
ബാങ്കിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലെ അറിയിപ്പ് അനുസരിച്ച്, എസ്ബിഐ ഉപഭോക്താക്കള്‍ക്ക് ഇന്റര്‍നെറ്റ് ബാങ്കിംഗ്, യോനോ, യോനോ ലൈറ്റ്, യുപിഐ തുടങ്ങിയ സേവനങ്ങള്‍ ശനിയാഴ്ച പുലര്‍ച്ചെ ഉപയോഗിക്കാനാകില്ല.
We request our esteemed customers to bear with us as we strive to provide a better Banking experience. pic.twitter.com/3Y1ph0EUUS
— State Bank of India (@TheOfficialSBI) January 21, 2022