എസ് ബി ഐ സ്റ്റാർട്ടപ്പ് ബ്രാഞ്ചുകൾ ആരംഭിക്കുന്നു, അക്കൗണ്ട് എങ്ങനെ തുടങ്ങാം

പ്രമുഖ പൊതു മേഖല വാണിജ്യ ബാങ്കായ എസ് ബി ഐ (SBI) സ്റ്റാർട്ടപ്പുകൾക്ക് പ്രത്യേകം ശാഖകൾ തുറക്കുന്നു. ഇതിൽ ആദ്യത്തെ ബ്രാഞ്ച് ബാംഗ്ലൂരിൽ കോറമംഗലയിൽ പ്രവർത്തനം ആരംഭിച്ചു. തുടർന്ന് അടുത്ത ആറ് മാസത്തിൽ ഹരിയാനയിലും ഹൈദരബാദിലും സ്റ്റാർട്ടപ്പ് ബ്രാഞ്ചുകൾ തുറക്കും.

ഇത്തരം ബ്രാഞ്ചുകളിൽ അക്കൗണ്ട് തുടങ്ങാനായി ഡിപ്പാർട്ട് മെൻറ്റ് ഓഫ് പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇൻറ്റെർനൽ ട്രേഡ് (DPIIT ) രജിസ്‌ട്രേഷൻ നിർബന്ധമാണ്. കഴിഞ്ഞ ഒന്നര വർഷത്തിൽ 104 സ്റ്റാർട്ടപ്പുകൾക്ക് 250 കോടി രൂപ.

കൂടുതൽ നഗരങ്ങളിൽ സ്റ്റാർട്ടപ്പ് ബ്രാഞ്ചുകൾ ആരംഭിക്കുമെന്ന് എസ് ബി ഐ ചെയർമാൻ ദിനേശ് കുമാർ ഖര അറിയിച്ചു. സ്റ്റാർട്ടപ്പുകൾക്ക് ബാങ്കിംഗ് സേവനങ്ങൾ കൂടാതെ, വായ്‌പകൾ ഈടില്ലാതെ 2 കോടി രൂപ വരെ ധനസഹായം നൽകും. ഇത് കൂടാതെ സ്വകാര്യ ഇക്വിറ്റി ഫണ്ടുകൾ, വെഞ്ചർ കാപിറ്റൽ ഫണ്ടുകൾ,ആൾട്ടർനേറ്റ് ഇൻവെസ്റ്റ് മെൻറ്റ് ഫണ്ടുകൾ എന്നിവക്കും ധന സഹായം നൽകും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it