അറ്റലാഭത്തില്‍ ചരിത്രനേട്ടവുമായി എസ്ബിഐ; 55 % ഉയര്‍ന്ന് 6,504 കോടി രൂപയായി

എസ്റ്റിമേറ്റുകള്‍ മറികടന്ന് ഇതുവരെയുള്ള ഏറ്റവും വലിയ അറ്റലാഭം നേടി സ്്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്ബിഐ). ആദ്യ പാദത്തിലെ ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ അറ്റലാഭം 55 ശതമാനം ഉയര്‍ന്ന് 6,504 കോടി രൂപയായി. അതേ സമയം ആസ്തിയുടെ ഗുണനിലവാരത്തില്‍ കഉറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഹോം ലോണുകള്‍ 11 ശതമാനവും റീറ്റെയ്ല്‍ വായ്പകള്‍ 16.5 ശതമാനവുമാണ് ഉയര്‍ന്നിരിക്കുന്നത്.

കഴിഞ്ഞ ത്രൈമാസത്തില്‍ കുറഞ്ഞ പ്രൊവിഷനും ഉയര്‍ന്ന വരുമാനവുമാണ് എസ്ബിഐ ഫലങ്ങളിലും പ്രതിഫലിച്ചത്. പ്രൊവിഷന്‍ ആന്‍ഡ് കണ്ടിജന്‍സി 19.6 ശതമാനം ഉയര്‍ന്ന് 10, 051.96 കോടി രൂപയായി.
മറ്റുവരുമാനങ്ങള്‍ 48.5 ശതമാനം ഉയര്‍ന്ന് 11,802.7 കോടിയായി. കോവിഡ് പ്രതിസന്ധിയില്‍ ബാങ്കിന് ആസ്തിവരുമാനത്തിലും ക്ഷീണം നേരിട്ടു. മൊത്ത നിഷ്‌ക്രിയ ആസ്തി അനുപാതം 5.32 ശതമാനമായി. മുന്‍പാദത്തില്‍ ഇത് 4.98 ശതമാനമായിരുന്നു. അതുപോലെ തന്നെ നെറ്റ് എന്‍പിഎ അനുപാതം മുന്‍പാദത്തിലെ 1.50 ശതമാനത്തെ അപേക്ഷിച്ച് 1.77 ശതമാനം ആയിട്ടുണ്ട്.
ഈ പാദത്തില്‍ ആസ്തികളുടെ അറ്റ പലിശ വരുമാനം 3.7 ശതമാനം ഉയര്‍ന്ന് 26,642 കോടി രൂപയായി. എന്നിരുന്നാലും, ജൂണ്‍ പാദത്തില്‍ അറ്റ പലിശ മാര്‍ജിന്‍ 9 അടിസ്ഥാന പോയിന്റുകള്‍ 3.24 ശതമാനമായി ചുരുങ്ങി.
ആസ്തികളുടെ അറ്റ പലിശ വരുമാനം 3.7 ശതമാനം ഉയര്‍ന്ന് 26,642 കോടി രൂപയായി. എന്നിരുന്നാലും, ജൂണ്‍ പാദത്തില്‍ അറ്റ പലിശ മാര്‍ജിന്‍ 9 ബേസിസ് പോയിന്റുകള്‍ 3.24 ശതമാനമായി ചുരുങ്ങി. അഡ്വാന്‍സുകള്‍ 23 ശതമാനവും വളര്‍ച്ച പ്രകടമാക്കി.


Dhanam News Desk
Dhanam News Desk  

Related Articles

Next Story
Share it