ശമ്പളക്കാര്‍ക്കും അല്ലാത്തവര്‍ക്കും ഈടില്ലാത്ത എസ്ബിഐ വായ്പ; വിശദാംശങ്ങളറിയാം

2021 ഏപ്രില്‍ ഒന്നിനോ അതിനു ശേഷമോ കോവിഡ് പോസിറ്റീവ് ആയവര്‍ക്ക് ധന സഹായവുമായി എസ്ബിഐ. എസ്ബിഐയുടെ കവച് പേഴ്സണല്‍ ലോണുകള്‍ വഴി ഈടില്ലാതെ 25,000 രൂപ മുതല്‍ അഞ്ചു ലക്ഷം രൂപ വരെയാണ് വായ്പയായി അനുവദിക്കുക. ശമ്പളക്കാര്‍ക്കും അല്ലാത്തവര്‍ക്കും വായ്പ ലഭിക്കും. ലോണിനായി എസ്ബിഐ ബ്രാഞ്ചില്‍ അപേക്ഷ നല്‍കാം. മുന്‍കൂര്‍ അനുമതിയുളളവര്‍ക്ക് യോനോ ആപ് വഴിയും ഈ വായ്പകള്‍ക്ക് അപേക്ഷിക്കാം.
കോവിഡ് വന്ന ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടവർക്കാണ് മുൻഗണന. കൂടുതൽ വിവരങ്ങൾക്കും വായ്പയ്ക്കായുള്ള നിങ്ങളുടെ യോഗ്യത പരിശോധിക്കാനും അക്കൗണ്ട് ഉള്ള എസ് ബി ഐ ബാങ്കുമായി ബന്ധപ്പെടുക.
ഈ വായ്പയെ കുറിച്ചുള്ള ലേറ്റസ്റ്റ് അപ്ഡേറ്റ് അറിയാൻ ക്ലിക്ക് ചെയ്യുക