എസ്ബിഐ ഹോംലോണ്‍; സെപ്റ്റംബര്‍ ഒന്നുമുതല്‍ ഈ ഇളവുകള്‍ ഇല്ല

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) നല്‍കിയിരുന്ന ചില ഇളവുകള്‍ സെപ്റ്റംബര്‍ ഒന്നുമുതല്‍ മാറുന്നു. ഹോംലോണുകളുടെ പ്രോസസിംഗ് ചാര്‍ജ് ആയ 0.40 ശതമാനം ഓഗസ്റ്റ് 31 വരെ എടുത്തുമാറ്റിയിരുന്നു. ഇത് ബാങ്ക് പുന:സ്ഥാപിച്ചു.

മണ്‍സൂണ്‍ ധമാക്ക ഓഫര്‍ എന്ന പേരില്‍ ഏര്‍പ്പെടുത്തിയിരുന്ന ഭവന വായ്പയിലെ ഇളവുകള്‍ ഓഗസ്റ്റ് 31, 2021 വരെയായിരുന്നുവെന്നാണ് ബാങ്ക് പറയുന്നത്. ഓഫര്‍ അവസാനിച്ചതിനാല്‍ തന്നെ സെപ്റ്റംബര്‍ 1 മുതല്‍ എല്ലാ ഭവന വായ്പകളിലും 0.40 ശതമാനം പ്രോസസിംഗ് ഫീസ് ഉണ്ടായിരിക്കും.
യോനോ ആപ്പ് വഴി ഹോം ലോണിന് അപേക്ഷിക്കുന്നവര്‍ക്ക് 5 ബിപിഎസ് ഇളവുകള്‍ ഉണ്ടായിരിക്കുന്നതാണ്. വനിതകള്‍ക്കും ഇതേ ഇളവുകള്‍ ലഭിക്കും. നിലവില്‍ 6.70 ശതമാനം മുതലാണ് ഭവന വായ്പകള്‍ക്കുള്ള പലിശ ആരംഭിക്കുന്നത്.
ബാങ്കിന്റെ ഹോം ലോണ്‍ പോര്‍ട്ട്ഫോളിയോ 5 ലക്ഷം കോടിയെന്ന നാഴികക്കല്ല് പിന്നിട്ടു. ഭവന വായ്പ, വാഹന വായ്പ വിഭാഗത്തില്‍ യഥാക്രമം 34.77% ഉം 31.11% മാര്‍ക്കറ്റ് ഷെയറാണ് എസ്ബിഐ അവകാശപ്പെടുന്നത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it