ഫിറ്റ്‌നസ് നോക്കുന്നവര്‍ക്ക് നിരവധി ഓഫറുകളുമായി എസ് ബി ഐയുടെ പ്രത്യേക 'പള്‍സ്' കാര്‍ഡ്

ഫിറ്റ്‌നസ് പ്രോത്സാഹിപ്പിക്കാനായി എസ് ബി ഐ കാര്‍ഡ്സ്, എസ് ബി ഐ കാര്‍ഡ് പള്‍സ് എന്ന ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കി. വിസ സിഗ്‌നേച്ചര്‍ കാര്‍ഡിന്റെ വാര്‍ഷിക അംഗത്വ ഫീസ് 1499 രൂപയാണ്. എസ് ബി ഐ കാര്‍ഡ് പള്‍സ് ഉള്ളവര്‍ക്ക് ഒരു വര്‍ഷത്തേക്കുള്ള സൗജന്യ അംഗത്വം ലഭിക്കും.

എസ് ബി ഐ കാര്‍ഡ്സ് ശൃംഖലയില്‍ പെട്ട 4000 ത്തില്‍പ്പരം ജിം ഫിറ്റ്‌നസ് കേന്ദ്രങ്ങളുടെ സേവനങ്ങള്‍ ഉപയോഗപ്പെടുത്താം. ഇത് കൂടാതെ പരിധിയില്ലാതെ ഓണ്‍ലൈന്‍ യോഗ, പിലേറ്റസ്, കാര്‍ഡിയോ പരിശീലന പരിപാടികളില്‍ പങ്കെടുക്കാം.
സ്വാഗതഓഫറായി നോയിസ് കളര്‍ ഫിറ്റ് പള്‍സ് എന്ന സ്മാര്‍ട്ട് വാച്ച് ഉപയോക്താക്കള്‍ക്ക് ലഭിക്കും. സ്മാര്‍ട്ട് വാച്ചിന് 1 .4 ഇഞ്ച് കളര്‍ ഡിസ്‌പ്ലേ, രക്തം ഓക്‌സിജന്‍, ഉറക്കം തുടങ്ങിയവയുടെ നിരീക്ഷണ സംവിധാനം ഉള്‍പ്പെട്ടതാണ്. ഒരു വര്‍ഷത്തില്‍ രണ്ടു ലക്ഷം രൂപയില്‍ കൂടുതല്‍ കാര്‍ഡ് ഉപയോഗിച്ചു സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് വാര്‍ഷിക വരിസംഖ്യ അടക്കുന്നതില്‍ നിന്ന് ഒഴിവാകും.
എസ് ബി ഐ കാര്‍ഡ് പള്‍സ് സവിശേഷതകള്‍ ഒറ്റ നോട്ടത്തില്‍
-ഫിറ്റ് പാസ് അംഗത്വം - 4000 ത്തില്‍ പ്പരം ജിം, ഫിറ്റ്‌നസ് കേന്ദ്രങ്ങളില്‍ ഒരു മാസം 12 സെഷന്‍സ് വരെ, ഒരാഴ്ചയില്‍ 3 സെഷന്‍ വരെ
-ഫിറ്റ് പാസ് മൊബൈല്‍ ആപ്പ് വഴി നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച് വ്യക്തിഗത ഫിറ്റ്‌നസ് പരിപാടികളും, പോഷകാഹാര വിദഗ്ധരുമായി സംവേദിക്കാന്‍ അവസരം.
-ഒരു വര്‍ഷത്തെ സൗജന്യ നെറ്റ് മെഡ്സ് ഫസ്റ്റ് അംഗത്വം - അതില്‍ ഒരു വര്‍ഷത്തെ പരിധിയില്ലാത്ത ഓണ്‍ലൈന്‍ ഡോക്ടര്‍ കണ്‌സള്‍റ്റേഷന്‍, വാര്‍ഷിക പ്രാഥമിക മെഡിക്കല്‍ ചെക്കപ്പ്, പതോളജി റിപ്പോര്‍ട്ടുകള്‍ക്ക് 5 % ഡിസ്‌കൗണ്ട്


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it