നേട്ടങ്ങളുമായി രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ബാങ്ക്, വിശദാംശങ്ങൾ അറിയാം
ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ എസ് ബി ഐ 10 % ഡിപ്പോസിറ്റ് വളർച്ച ഈ സാമ്പത്തിക വർഷം ലക്ഷ്യമിടുന്നു . 2022 -23 ജൂൺ പാദത്തിൽ ഉപഭോക്താക്കളുടെ നിക്ഷേപങ്ങൾ 8.73 % വർധിച്ച് 37.20 ലക്ഷം കോടി രൂപയായി.സേവിംഗ് സ്-കറണ്ട് അക്കൗണ്ടുകൾ 6.54 % വർധിച്ച് 16 .59 ലക്ഷം രൂപയായി.
ഈ സാമ്പത്തിക വർഷം 11-12 % ഡിപ്പോസിറ്റ് വളർച്ച കൈവരിക്കാൻ സാധിച്ചേക്കുമെന്ന് എസ് ബി ഐ എം ഡി ചല്ല ശ്രീനി വാസുലു സെട്ടി ഒരു വാർത്ത ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. വായ്‌പ വിതരണത്തിൽ 14.93 % വളർച്ച രേഖപ്പെടുത്തി 25.23 ലക്ഷം കോടി രൂപയായി. വിവിധ സേവന ങ്ങൾക്കുള്ള ഫീസ് ഇനത്തിൽ കൂടുതൽ വരുമാനം നേടാൻ സാധിക്കുമെന്ന് എം ഡി അഭിപ്രായപ്പെട്ടു.
വ്യാവസായിക വളർച്ച വർധിക്കുന്ന സാഹചര്യത്തിൽ പ്രവർത്തന മൂലധനത്തിനും ഡിമാൻഡ് വർധിക്കുകയാണ്. വിദേശ വായ്‌പകൾ 20 % വർധിച്ച് 4490 കോടി രൂപയായി. മൂലധന പര്യാപ്തത അനുപാതം 13.43 %.
എസ് ബി ഐക്ക് ഇന്ത്യയിലും വിദേശത്തുമായി 22,224 ബ്രാഞ്ചുകൾ ഉണ്ട്, 63906 എ ടി എം / സി ഡി എം മെഷീനുകൾ സ്ഥാപിച്ചിട്ടുണ്ട്.
മൊത്തം നിഷ്ക്രിയ ആസ്തികൾ 1.41 % കുറഞ്ഞ് 3.91 ശതമാനമായി, അറ്റ നിഷ്ക്രിയ ആസ്തികൾ 1 ശതമാനമായി കുറഞ്ഞു.
എസ് ബി ഐ ഗ്ലോബൽ ഫാക്റ്റർസ് എന്ന കമ്പനിയിൽ മറ്റ് നിക്ഷേപകരുടെ 13.82 % ഓഹരികൾ 67.84 കോടി രൂപക്ക് വാങ്ങിയതോടെ ഈ കമ്പനി പൂർണമായും എസ് ബി ഐ യുടെ സബ്സിഡിയറി കമ്പനിയായി.
എസ് ബി ഐ യുടെ മറ്റ് നേട്ടങ്ങൾ:
1. ബാലൻസ് ഷീറ്റ് 50 ലക്ഷം കോടി രൂപ കടന്നു.
2 . വിപണി മൂലധനവത്കരണം (market capitalisation ) 5000 കോടി രൂപയായി. എസ് ബി ഓഹരികളുടെ വില ഈ വർഷം 22 % ഉയർന്നത് കൊണ്ടാണ് ഈ നേട്ടം ഉണ്ടായത്. നിലവിലെ ഓഹരി വിലയും മൊത്തം ഓഹരികളെ കൊണ്ട് ഗുണിക്കുമ്പോൾ ലഭിക്കുന്നതാണ് മാർക്കറ്റ് കാപിറ്റലൈസേഷൻ.
ഐ സി ഐ സി ഐ ബാങ്ക്, എച്ച് ഡി എഫ് സി ബാങ്ക് എന്നിവർ നേരത്തെ ഈ നാഴികക്കല്ല് നേടിയിരുന്നു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram