Begin typing your search above and press return to search.
മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള സേവിംഗ്‌സ് സ്‌കീം; മികച്ച നേട്ടം ലഭിക്കുന്നത് എവിടെ ?

Representational Image
മുതിര്‍ന്ന പൗരന്മാര്‍ക്ക് സ്ഥിരനിക്ഷേപങ്ങള്‍ക്ക് വിവിധ ബാങ്കുകളാണ് ഉയര്‍ന്ന പലിശ നല്‍കുന്നത്. ഫിക്‌സഡ് ഡെപ്പോസിറ്റുകള്‍ പോലെ തന്നെ സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് അക്കൗണ്ട് നിക്ഷേപങ്ങള്‍ക്കും ബാങ്കുകള്‍ ഉയര്‍ന്ന പലിശ നിരക്കുകള്‍ നല്‍കുന്നു. പോസ്റ്റ്ഓഫീസുകള്‍ വഴിയുള്ള സീനിയര്‍ സിറ്റീസണ്‍സ് സേവിംഗ്‌സ് അക്കൗണ്ടും ലാഭകരം തന്നെ. താരതമ്യം ചെയ്ത് നോക്കാം.
ഏറ്റവും കൂടുതല്‍ ജനപ്രിയമായ സീനിയര്‍ സിറ്റിസണ്‍ നിക്ഷേപമാണ് സര്‍ക്കാരിന്റെ സീനിയര്‍ സിറ്റീസണ്‍ സേവിംഗ്‌സ് അക്കൗണ്ടുകള്‍. പോസ്റ്റ് ഓഫീസ് വഴിയോ ബാങ്കുകള്‍ വഴിയോ ഐഡി കാര്‍ഡ് നല്‍കി എളുപ്പത്തില്‍ ചേരാവുന്ന ഇവ ഉയര്‍ന്ന പലിശ തന്നെയാണ് നല്‍കുന്നത്. 7.4 ശതമാനമാണ് ഈ സേവിംഗ്‌സ് അക്കൗണ്ടിന് കീഴില്‍ പലിശ ലഭിക്കുക.
അഞ്ച് വര്‍ഷത്തെ നിക്ഷേപ കാലാവധിയുള്ള പദ്ധതിക്ക് കീഴില്‍ കുറഞ്ഞ നിക്ഷേപം 1,000 രൂപയാണ്. 1.5 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് നികുതി ഇളവ് ലഭിക്കും.
ബാങ്കുകളിലും മികച്ച പലിശ
പൊതുമേഖലാ ബാങ്കുകളില്‍ പഞ്ചാബ് നാഷണല്‍ ബാങ്ക് സേവിംഗ്‌സ് അക്കൗണ്ടുകള്‍ക്ക് ഉയര്‍ന്ന പലിശ നല്‍കുന്നുണ്ട്. പഞ്ചാബ് നാഷണല്‍ ബാങ്ക് 3.50 ശതമാനം വരെയാണ് പലിശ നല്‍കുന്നത്. ഐഡിബിഐ ബാങ്കും കനറാ ബാങ്കും 3.40 ശതമാനം, 3.20 ശതമാനം എന്നിങ്ങനെയാണ് പലിശ നല്‍കുന്നത്.
ബാങ്ക് ഓഫ് ബറോഡയും 3.20 ശതമാനം പലിശ നിരക്ക് നല്‍കും. പഞ്ചാബ് ആന്‍ഡ് സിന്ദ് ബാങ്ക് 3.10 ശതമാനമാണ് പലിശ നല്‍കുന്നത്.
മുതിര്‍ന്ന പൗരന്മാരുടെ സേവിംഗ്‌സ് അക്കൗണ്ടുകള്‍ക്ക് 6.75 - 7 ശതമാനം വരെയാണ് സ്വകാര്യ ബാങ്കുകള്‍ പലിശ നല്‍കുന്നത്. ഡിസിബി ബാങ്ക് 6.75 ശതമാനം പലിശ നല്‍കുന്നു. ആര്‍ബിഎല്‍ ബാങ്ക് 6.25 ശതമാനം വരെയും ബന്ധന്‍ ബാങ്ക് ആറ് ശതമാനവും ആണ് പലിശ നല്‍കുന്നത്.
ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് യെസ് ബാങ്ക് എന്നിവ 5.5 ശതമാനം 5.25 ശതമാനം എന്നിങ്ങനെയാണ് പലിശ നല്‍കുന്നത്. സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകളും താരതമ്യേന ഉയര്‍ന്ന പലിശ നല്‍കുന്നുണ്ട്. ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, എയു, ഇക്വിറ്റാസ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എന്നിവ ഏഴ് ശതമാനം പലിശ വരെ നല്‍കുന്നുണ്ട്.
ഫിക്‌സഡ് ഡെപ്പോസിറ്റ്; മുതിര്‍ന്ന പൗരന്മാര്‍ക്ക് ഏറ്റവും ഉയര്‍ന്ന പലിശ നല്‍കുന്ന ബാങ്കുകള്‍ ഏതാണ്?
Next Story