സേവിംഗ്‌സ് അക്കൗണ്ടുകള്‍ക്ക് ഉയര്‍ന്ന പലിശ നല്‍കുന്ന 3 പൊതുമേഖലാ ബാങ്കുകളെ അറിയാം

ഇക്കഴിഞ്ഞ ദിവസമാണ് ഒരു മാസത്തെ ഇടവേളയില്‍ രണ്ടാം തവണയും റിസര്‍വ് ബാങ്ക് റീപോ നിരക്ക് ഉയര്‍ത്തിയത്. 0.5 % ഉയര്‍ന്ന് 4.9 ശതമാനം ആണ് നിലവില്‍ നിലവിലെ റീപോ റേറ്റ്. വായ്പകളുടെയും നിക്ഷേപങ്ങളുടെയും പലിശ ഉയരാന്‍ റീപോ നിരക്കിലെ വര്‍ധനവ് കാരണമാവും. ഈ സാഹചര്യത്തില്‍ സേവിംഗ്‌സ് അക്കൗണ്ടുകളിന്മേല്‍ ഉയര്‍ന്ന പലിശ നല്‍കുന്ന മൂന്ന് പൊതുമേഖലാ ബാങ്കുകളെ അറിയാം.

യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ


പൊതുമേഖലയില്‍ സേവിംഗ്‌സ് അക്കൗണ്ടിന് ഏറ്റവും ഉയര്‍ന്ന പലിശ നിരക്ക് നല്‍കുന്നത് യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയാണ്. 3.55 ശതമാനം വരെ പലിശ ഇനത്തില്‍ ലഭിക്കും. 50 ലക്ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 2.75 ശതമാനവും 50 ലക്ഷം- 100 കോടിവരെയുള്ളവയ്ക്ക് 2.90 ശതമാനവും ആണ് പലിശ നല്‍കുന്നത്. 100-500 കോടിവരെയുള്ളവയ്ക്ക് 3.10 ശതമാനമാണ് പലിശ. 3.40 ശതമാനമാണ് 500-1000 കോടിവരെയുള്ള നിക്ഷേപങ്ങളുടെ പലിശ. 1000 കോടിക്ക് മുകളിലുള്ളവയ്ക്ക് 3.55 ശതമാനമാണ് പലിശ നിരക്ക്.

കനറാ ബാങ്ക്


പലിശ നിരക്കില്‍ രണ്ടാമത് കനറാ ബാങ്കാണ്. നിക്ഷേപങ്ങള്‍ക്ക് 3.5 ശതമാനം വരെ കാനറ ബാങ്ക് പലിശ നല്‍കുന്നുണ്ട്. 100 കോടി വരെയുള്ളവയ്ക്ക് 2.90 ശതമാനം ആണ് ബാങ്ക് നല്‍കുന്ന പലിശ. 3.05 ശതമാനം ആണ് 100-500 കോടിവരെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക്. 500-1000 കോടിവരെയുള്ളവയ്ക്ക് 3.35 ശതമാനവും അതിന് മുകളിലുള്ള നിക്ഷേപങ്ങള്‍ക്ക് 3.50 ശതമാനവും പലിശയാണ് കാനറാ ബാങ്ക് നല്‍കുന്നത്.

ബാങ്ക് ഓഫ് ബറോഡ


സേവിംഗ്‌സ് അക്കൗണ്ടുകള്‍ക്ക് നല്‍കുന്ന പലിശ നിരക്കില്‍ പൊതുമേഖലാ ബാങ്കുകളില്‍ മൂന്നാമതാണ് ബാങ്ക് ഓഫ് ബാറോഡ. 100 കോടി രൂപവരെയുള്ള നിക്ഷേപങ്ങള്‍ക്ക് 2.17 ശതമാനം പലിശയാണ് ബാങ്ക് നല്‍കുന്നത്. 100-200 കോടിവരെയുള്ള നിക്ഷേപങ്ങള്‍ക്ക് 2.85 ശതമാനം പലിശയാണ് ലഭിക്കുക. 3.25 ശതമാനമാണ് 500-1000 കോടിയുടെ നിക്ഷേപത്തിന് നല്‍കുന്ന പലിശ. 1000 കോടിക്ക് മുകളിലുള്ള നിക്ഷേപങ്ങള്‍ക്ക് 3.30 ശതമാനം പലിശയാണ് ബാങ്ക് നല്‍കുന്നത്‌.

Related Articles
Next Story
Videos
Share it