Begin typing your search above and press return to search.
വായ്പാ പലിശ നിരക്ക് വര്‍ധിപ്പിച്ച് ഈ ബാങ്കുകള്‍; ഏറ്റവും കൂടുതല്‍ എവിടെ?
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) റിപ്പോ നിരക്ക് 40 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ച് 4.40 ശതമാനമാക്കിയത് കഴിഞ്ഞയാഴ്ചയാണ്. നിരക്ക് വര്‍ധനവ് ഉടന്‍ (മെയ് 4 മുതല്‍) പ്രാബല്യത്തില്‍ വരുകയും ചെയ്തു. ആര്‍ബിഐയില്‍ നിന്നുള്ള ഈ നീക്കം പ്രതീക്ഷിച്ച്, പല ബാങ്കുകളും ഇതിനകം എംസിഎല്‍ആര്‍ വായ്പാ പലിശ നിരക്ക് ഉയര്‍ത്താനുള്ള നീക്കങ്ങള്‍ നടത്തിയിരുന്നു.
ഇപ്പോള്‍, ആര്‍ബിഐ ബേസിസ് പോയ്ന്റ് ഉയര്‍ത്തിയതിനു പിന്നാലെ പല ബാങ്കുകളും ലോണുകളുടെ എംസിഎല്‍ആര്‍ വര്‍ധിപ്പിക്കുന്നതിനൊപ്പം റിപ്പോ നിരക്കുമായി (എക്സ്റ്റേണല്‍ ബെഞ്ച്മാര്‍ക്ക്) ബന്ധിപ്പിച്ചിട്ടുള്ള വായ്പകളുടെ പലിശ നിരക്ക് ഉയര്‍ത്താനും തുടങ്ങിയിരിക്കുന്നു. ആര്‍ബിഐയുടെ നിരക്ക് വര്‍ധനയ്ക്ക് ശേഷം റിപ്പോ നിരക്കുമായി ബന്ധിപ്പിച്ച വായ്പാ പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ച ബാങ്കുകളെ നോക്കാം.
ഐസിഐസിഐ ബാങ്ക്
ഐസിഐസിഐ ബാങ്കിന്റെ വെബ്‌സൈറ്റില്‍ പരസ്യപ്പെടുത്തിയ നിരക്കുകള്‍ അനുസരിച്ച് RBI പോളിസി റിപ്പോ നിരക്കിന് അനുസരിച്ച് ഐസിഐസിഐ ബാങ്ക് എക്സ്റ്റേണല്‍ ബെഞ്ച്മാര്‍ക്ക് ലെന്‍ഡിംഗ് റേറ്റ്' (I-EBLR) I-EBLR 8.10% p.a.p.m ആയതായി ബാങ്ക് പറയുന്നു. അതായത് 2022 മെയ് 4 മുതല്‍ റിപ്പോ നിരക്കുമായി ലിങ്ക് ചെയ്ത വായ്പകള്‍ക്ക് പലിശ നിരക്ക് ഉയരും.
കനറാ ബാങ്ക്
കനറാ ബാങ്ക് വെബ്സൈറ്റ് അനുസരിച്ച്, 'എല്ലാ റീറ്റെയ്ല്‍ ലെന്‍ഡിംഗ് സ്‌കീമുകളുടെയും പലിശ നിരക്കുകള്‍ റിപ്പോ ലിങ്ക്ഡ് ലെന്‍ഡിംഗ് റേറ്റുമായി (RLLR) ബന്ധിപ്പിച്ചിരിക്കുന്നു.' എന്നാണ്. ബാങ്കിന്റെ RLLR ഇപ്പോള്‍ 7.30 ശതമാനമാണ്. 2022 മെയ് 7 മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നു.
ബാങ്ക് ഓഫ് ബറോഡ
2022 മെയ് 5 മുതല്‍, റീറ്റെയ്ല്‍ ലോണുകള്‍ക്കുള്ള നിരക്കുയരുമെന്ന് ബാങ്ക് ഓഫ് ബറോഡ അറിയിച്ചിട്ടുണ്ട്. ബറോഡ റിപ്പോ ലിങ്ക്ഡ് ലെന്‍ഡിംഗ് നിരക്ക് BRLLR 6.90 ശതമാനമാക്കിയാണ് മാറ്റിയിട്ടുള്ളത്. നിലവിലെ ആര്‍ബിഐ റിപ്പോ നിരക്ക്: ബാങ്ക് ഓഫ് ബറോഡ വെബ്‌സൈറ്റ് പ്രകാരം 4.40 ശതമാനം + മാര്‍ക്ക്-അപ്പ്-2.50 ശതമാനം, എസ്.പി. 0.25 ശതമാനം എന്നിങ്ങനെയാണ്.
പഞ്ചാബ് നാഷണല്‍ ബാങ്ക്-പിഎന്‍ബി
വെബ്‌സൈറ്റ് വിവരങ്ങള്‍ അനുസരിച്ച് പഞ്ചാബ് നാഷണല്‍ ബാങ്ക് - PNB റിപ്പോ ലിങ്ക്ഡ് നിരക്കുകള്‍(RLLR) 6.9 ശതമാനമാക്കിയിട്ടുണ്ട്. ജൂണ്‍ ഒന്നുമുതലാണ് ഇത് പ്രാബല്യത്തില്‍ വരുന്നത്.
എച്ച്ഡിഎഫ്‌സി ബാങ്ക്
എച്ച്ഡിഎഫ്‌സി ബാങ്ക് (HDFC Bank) മാര്‍ജിനല്‍ കോസ്റ്റ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് ആണ് ആര്‍ബിഐ നിരക്കിന് ആനുപാതികമായി ഉയര്‍ത്തിയിട്ടുള്ളത്. 25 ബേസിസ് പോയ്ന്റുകളാണ് ഉയര്‍ത്തിയിട്ടുള്ളത്. എച്ച് ഡി എഫ് സി വെബ്‌സൈറ്റ് വിവരം അനുസരിച്ച് ഒന്നും രണ്ടും വര്‍ഷ എംസിഎല്‍ആര്‍ നിരക്കുകള്‍ 7.50, 7.60 എന്നിങ്ങനെയും മൂന്നു വര്‍ഷ എംസിഎല്‍ആര്‍ 7.70 യും ആക്കിയാണ് മാറ്റിയിട്ടുള്ളത്.
എസ്ബിഐ (State Bank of India)
എസ്ബിഐ നേരത്തെ തന്നെ നിരക്കുകള്‍ ഉയര്‍ത്തിയിരുന്നു. എസ്ബിഐ വെബ്സൈറ്റ് അനുസരിച്ച്, ഓവര്‍നൈറ്റ്, ഒരു മാസം, മൂന്ന് മാസം, ആറ് മാസം എംസിഎല്‍ആര്‍ നിരക്കുകള്‍ യഥാക്രമം 6.75 ശതമാനം, 6.75 ശതമാനം, 6.75 ശതമാനം, 7.05 ശതമാനം എന്നിങ്ങനെ 10 അടിസ്ഥാന പോയിന്റുകള്‍ വീതമാണ് ഉയര്‍ന്നിട്ടുള്ളത്.
അതുപോലെ, ഒരു വര്‍ഷത്തെ എംസിഎല്‍ആര്‍ 7.10 ശതമാനവും രണ്ട് വര്‍ഷത്തെ 7.30 ശതമാനവും മൂന്ന് വര്‍ഷത്തേക്ക് 7.40 ശതമാനവുമാണ്.
യെസ് ബാങ്ക്
മെയ് 2 മുതല്‍ എംസിഎല്‍ആര്‍ നിരക്കുകള്‍ ഉയര്‍ത്തി. യെസ് ബാങ്ക് വെബ്സൈറ്റ് അനുസരിച്ച്, ഓവര്‍നൈറ്റ്, ഒരു മാസം, മൂന്ന് മാസം, ആറ് മാസത്തെ എംസിഎല്‍ആര്‍ ഇപ്പോള്‍ യഥാക്രമം 6.85 ശതമാനം, 7.30 ശതമാനം, 7.45 ശതമാനം, 8.25 ശതമാനം എന്നിങ്ങനെയാണ്. അതുപോലെ, അതിന്റെ ഒരു വര്‍ഷത്തെ എംസിഎല്‍ആര്‍ 8.60 ശതമാനമാക്കിയിട്ടുണ്ട്.
ആക്‌സിസ് ബാങ്ക്
ആക്സിസ് ബാങ്ക് വെബ്സൈറ്റ് അനുസരിച്ച്, കാലയളവിലുടനീളമുള്ള എംസിഎല്‍ആര്‍ നിരക്കുകള്‍ 5 ബേസിസ് പോയിന്റുകള്‍ ഉയര്‍ത്തി. പുതിയ നിരക്കുകള്‍ 2022 ഏപ്രില്‍ 18 മുതല്‍ പ്രാബല്യത്തില്‍ വരും. ആക്സിസ് ബാങ്കിന്റെ ഫണ്ട് അധിഷ്ഠിത എംസിഎല്‍ആര്‍ നിരക്കുകളുടെ ഓവര്‍നൈറ്റ്, ഒരു മാസം, മൂന്ന് മാസം, ആറ് മാസത്തെ മാര്‍ജിനല്‍ കോസ്റ്റ് യഥാക്രമം 0.05 ശതമാനം ഉയര്‍ന്ന് 7.15 ശതമാനം, 7.15 ശതമാനം, 7.25 ശതമാനം, 7.30 ശതമാനം എന്നിങ്ങനെയാകും ഉയരുക. ഒരു വര്‍ഷത്തെ സ്റ്റാന്‍ഡിനുള്ള MCLR 7.35 ലും നില്‍ക്കും.
Next Story
Videos