ജൂണിലെ യു.പി.ഐ ഇടപാടുകളിൽ ഇടിവ്

യൂണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫേസ് (യു.പി.ഐ) വഴിയുള്ള ഇടപാടുകൾ കഴിഞ്ഞമാസം ഇടിഞ്ഞെന്ന് നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ.പി.സി.ഐ). 14.75 ലക്ഷം കോടി രൂപ മതിക്കുന്ന 933 കോടി യു.പി.ഐ ഇടപാടുകളാണ് ജൂണിൽ നടന്നത്.

മേയിൽ 14.89 ലക്ഷം കോടി രൂപ മതിക്കുന്ന 941 കോടി ഇടപാടുകൾ നടന്നിരുന്നു. മേയിലെ ഇടപാടുകളുടെ എണ്ണവും മൊത്തം ഇടപാട് മൂല്യവും എക്കാലത്തെയും ഉയരമാണ്. കഴിഞ്ഞ ഫെബ്രുവരിക്ക് ശേഷം കഴിഞ്ഞമാസമാണ് ആദ്യമായി ഇടപാടുകളുടെ എണ്ണം കുറയുന്നത്. ഇടപാട് മൂല്യം കുറയുന്നത് കഴിഞ്ഞ ഏപ്രിലിന് ശേഷം ആദ്യവും.

കഴിഞ്ഞ ഫെബ്രുവരിയിൽ 12.35 ലക്ഷം കോടി രൂപയുടെ ഇടപാടുകളാണ് നടന്നത്. ഇടപാടുകളുടെ എണ്ണം 753 കോടി. മാർച്ചിൽ മൂല്യം 14.10 ലക്ഷം കോടി രൂപയായും എണ്ണം 868 കോടിയായും ഉയർന്നു. തുടർന്ന്, ഏപ്രിലിൽ 14.07 ലക്ഷം കോടി രൂപ മതിക്കുന്ന 889 കോടി ഇടപാടുകൾ നടന്നു.
Related Articles
Next Story
Videos
Share it