മാര്‍ച്ചില്‍ യുപിഐ ഇടപാടുകളുടെ എണ്ണം 870 കോടിയെത്തി

യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) സംവിധാനത്തിലെ ഇടപാടുകളുടെ എണ്ണം മാര്‍ച്ചില്‍ 60 ശതമാനം വര്‍ധിച്ച് 870 കോടിയെത്തിയതായി നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (NPCI) കണക്കുകള്‍ വ്യക്തമാക്കി.

മൂല്യത്തിന്റെ അടിസ്ഥാനത്തില്‍

മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ഇടപാടുകള്‍ 46 ശതമാനം വര്‍ധിച്ച് 14,05,000 കോടി രൂപയായി. ഫെബ്രുവരിയില്‍ 750 കോടി ഇടപാടുകളും ജനുവരിയില്‍ 800 കോടി ഇടപാടുകളും നടന്നു. മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ജനുവരിയില്‍ 12,98,000 കോടി രൂപയായിരുന്ന ഇടപാടുകള്‍ ഫെബ്രുവരിയില്‍ 12,35,000 കോടി രൂപയായി കുറഞ്ഞു.

100 കോടി ഇടപാടുകള്‍

പ്രതിദിനം 100 കോടി യുപിഐ ഇടപാടുകള്‍ പ്രോസസ്സ് ചെയ്യാനുള്ള ബാന്‍ഡ്വിഡ്ത്ത് ഈ സംവിധാനത്തിലുണ്ടെന്ന് എന്‍പിസിഐ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ദിലീപ് അസ്ബെ പറഞ്ഞു. നിലവില്‍ ഒരു ദിവസം ഏകദേശം 3 ലക്ഷം ഇടപാടുകള്‍ യുപിഐ പ്രോസസ്സ് ചെയ്യുന്നു.

Related Articles
Next Story
Videos
Share it