സാധാരണക്കാരനും ഡിജിറ്റല്‍ പണമിടപാട് എളുപ്പത്തില്‍; ഇ-റുപ്പി എങ്ങനെ ഉപയോഗിക്കാം?

ഇന്ത്യയില്‍ ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിക്കുന്ന പുതിയ സംവിധാനമാണ് ഇ-റുപ്പി. ഇലക്ട്രോണിക് വൗച്ചറിനെ അടിസ്ഥാനമാക്കിയാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുക. നാഷണല്‍ പെയ്മെന്റ് കോര്‍പ്പറേഷനാണ് (എന്‍പിസിഐ)ഇ-റുപ്പി വികസിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഫോണില്‍ നിന്നും ഫോണിലേക്ക് പണമയയ്ക്കുന്ന ഗൂഗ്ള്‍ പേ അല്ലെങ്കില്‍ ഫോണ്‍ പേ പോലെ ഉപയോഗിക്കാന്‍ കഴിയിന്ന ഡിജിറ്റല്‍ ആപ്പല്ല ഇ-റുപ്പി എന്നതാണ് ഉപയോക്താക്കള്‍ മനസ്സിലാക്കേണ്ടത്. പിന്നെ ഈ ആപ്പു കൊണ്ട് എന്താണ് ഉപയോഗം, എങ്ങനെ ഉപയോഗിക്കണം എന്നത് നോക്കാം.

ഉപഭോക്താക്കള്‍ക്ക് കറന്‍സി ഉപയോഗിക്കാതെ ഈ സംവിധാനം ഉപയോഗിച്ച് ഇടപാടുകള്‍ നടത്താന്‍ സാധിക്കും. ഇതൊരു ഡിജിറ്റല്‍ പെയ്മെന്റ് സംവിധാനമാണ്. എന്നാല്‍ ബാങ്ക് അക്കൗണ്ട് പോലും സ്വന്തമായി വേണ്ട. എന്നാല്‍ ആധാര്‍ നമ്പറില്ലെങ്കിലും ഏതേങ്കിലും ഐഡ്രസ് ഐഡി കൊണ്ട് രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ വേണം.
ഉപഭോക്താവിനെ മൊബൈല്‍ ഫോണില്‍ ലഭിക്കുന്ന ക്യു ആര്‍ കോഡ് അല്ലെങ്കില്‍ എസ് എം എസ് അധിഷ്ഠിത ഇ -റുപ്പി ഉപയോഗിച്ച് ഇടപാടുകള്‍ നടത്താം.
ഈ സംവിധാനം ഉപയോഗിക്കുന്നവരുടെ ഡിജിറ്റല്‍ പെയ്മെന്റ് അപ്ലിക്കേഷനുകള്‍, പെയ്മെന്റ് കാര്‍ഡുകള്‍ ,ഇന്റര്‍നെറ്റ് ബാങ്കിംഗ് എന്നിവിടെ സഹായമില്ലാതെതന്നെ ഒരു ഉപഭോക്താവിന് ഇടപാടുകള്‍ നടത്താന്‍ സാധിക്കും.
മുന്‍കൂട്ടി ലഭിച്ച ഗിഫ്റ്റ് വൗച്ചറുകള്‍ക്ക് സമാന്തരമായാണ് ഇ -റുപ്പി പ്രവര്‍ത്തിക്കുക.
രാജ്യത്തെ പൊതുമേഖല -സ്വകാര്യ ബാങ്കുകള്‍ ആയിരിക്കും ഈ റുപ്പി വിതരണം ചെയ്യുക. സേവനം ആവശ്യമുള്ളവര്‍ക്ക് പണവുമായി ബാങ്കുകളെ സമീപിക്കാം.
കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും മറ്റും മരുന്നു ലഭ്യമാക്കുന്നതിനും വിവിധ സര്‍ക്കാര്‍ പദ്ധതികള്‍ക്കും ഇ -റുപ്പി ഉപയോഗപ്പെടുത്താം. മാതൃ ശിശു ക്ഷേമ പദ്ധതികള്‍, ക്ഷയരോഗ നിര്‍മാര്‍ജന പരിപാടികള്‍, വളം സബ്സിഡി തുടങ്ങിയ സേവനങ്ങള്‍ക്കായി പദ്ധതി ഉപയോഗപ്പെടുത്താം.
ഉപഭോക്താവിന് ബാങ്ക് അക്കൗണ്ട്, ബാങ്കിംഗ് ആപ്പ് എന്നിവ ഇല്ലാതെ തന്നെ ഇടപാടുകള്‍ നടത്താം.
10000 രൂപ വരെയുള്ള വൗച്ചറുകള്‍ ഉപയോഗപ്പെടുത്താം. പക്ഷെ രജിസ്റ്റര്‍ ചെയ്ത വ്യക്തിക്കല്ലാതെ കൈമാറ്റം ചെയ്ത് ഉപയോഗിക്കാനാകില്ല.


Dhanam News Desk
Dhanam News Desk  

Related Articles

Next Story
Share it