തട്ടിപ്പിനിടയിലും വിശ്വാസം വീണ്ടെടുത്ത്‌ സഹകരണ മേഖല, നിക്ഷേപ സമാഹരണത്തിന് ഇരട്ടിയിലേറെ മധുരം

സഹകരണമേഖലയില്‍ നിക്ഷേപ സമാഹരണത്തില്‍ റെക്കോഡ് നേട്ടം. ലക്ഷ്യമിട്ടതിനേക്കാള്‍ കൂടുതല്‍ തുക സമാഹരിക്കാന്‍ സഹകരണ ബാങ്കുകള്‍ക്ക് കഴിഞ്ഞതായി മന്ത്രി വി.എന്‍.വാസവന്‍ പറഞ്ഞു. ജനുവരി 10 മുതല്‍ ഫെബ്രുവരി 12 വരെ നടന്ന നിക്ഷേപ സമാഹരണ യജ്ഞത്തിൽ 9,000 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ 23,263.73 കോടി രൂപയുടെ പുതിയ നിക്ഷേപം സമാഹരിക്കാന്‍ സാധിച്ചതായി മന്ത്രി പറഞ്ഞു.

കേരള ബാങ്ക് 3,208.31 കോടി രൂപ
മൊത്തം തുകയില്‍ 20,055.42 കോടി രൂപ ജില്ലകളിലെ സഹകരണ ബാങ്കുകളും 3,208.31 കോടി രൂപ കേരളാ ബാങ്കുമാണ് സമാഹരിച്ചത്. 14 ജില്ലകളില്‍ നിന്നായി
7,000 കോടി രൂപയും
കേരളാ ബാങ്ക് വഴി 2,000 കോടി രൂപയും സമാഹരിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. എറ്റവും കൂടുതല്‍ പുതിയ നിക്ഷേപം സമാഹരിക്കാന്‍ സാധിച്ചത് കോഴിക്കോട് ജില്ലയിലെ സഹകരണ ബാങ്കുകള്‍ക്കാണ്. 850 കോടി രൂപ ലക്ഷ്യമിട്ട സ്ഥാനത്ത് 4347.39 കോടി രൂപ സമാഹരിക്കാന്‍ കോഴിക്കോട് ജില്ലക്കായി.
രണ്ടാം സ്ഥാനത്ത് എത്തിയ മലപ്പുറം ജില്ല 2,692.14 കോടി രൂപയുടെ നിക്ഷേപം സമാഹരിച്ചു. ലക്ഷ്യം 800 കോടി രൂപയായിരുന്നു, മൂന്നാം സ്ഥാനത്തുള്ള കണ്ണൂര്‍ ജില്ലയില്‍ 2,569.76 കോടി രൂപയുടെ നിക്ഷേപം എത്തിച്ചേര്‍ന്നു (ലക്ഷ്യമിട്ടിരുന്നത് 1,100 കോടി രൂപ), നാലാം സ്ഥാനത്തുള്ള പാലക്കാട് ജില്ല 1,398.07 കോടി രൂപയും (
ലക്ഷ്യം
800 കോടിരൂപ), അഞ്ചാം സ്ഥാനത്ത് എത്തിയ കൊല്ലം 1,341.11 കോടി രൂപയുമാണ് (ലക്ഷ്യം 400 കോടിരൂപ) പുതുതായി സമാഹരിച്ചത്.
തിരുവനന്തപുരം 1,171.65 കോടി (ലക്ഷ്യം 450 കോടി രൂപ), പത്തനംതിട്ട 526.90 കോടി (ലക്ഷ്യം 100 കോടി രൂപ), ആലപ്പുഴ 835.98 കോടി (ലക്ഷ്യം 200 കോടി രൂപ), കോട്ടയം 1,238.57 കോടി (ലക്ഷ്യം 400 കോടി രൂപ), ഇടുക്കി 307.20 കോടി (ലക്ഷ്യം 200 കോടി രൂപ), എറണാകുളം 1,304.23 കോടി രൂപ (ലക്ഷ്യം 500 കോടി രൂപ), തൃശൂര്‍ 1,169.48 കോടി രൂപ (ലക്ഷ്യം 550 കോടി രൂപ), കോഴിക്കോട് 4347.39 കോടി രൂപ (ലക്ഷ്യം 850 കോടി രൂപ), വയനാട് 287.71 കോടി രൂപ (ലക്ഷ്യം 150 കോടി രൂപ), കാസര്‍ഗോഡ് 865.21 കോടി രൂപ (ലക്ഷ്യം 350 കോടി രൂപ).
സഹകരണ മേഖലയെ തകർക്കാനാകില്ല
നിക്ഷേപ സമാഹരണത്തില്‍ ഉണ്ടായ ഈ നേട്ടം ജനങ്ങള്‍ക്ക് സഹകരണ സ്ഥാപനങ്ങളിലുള്ള അചഞ്ചലമായ വിശ്വാസമാണ് തെളിയിക്കുന്നതെന്നു മന്ത്രി പറഞ്ഞു. ജനങ്ങള്‍ ഒന്നായി സഹകരണ മേഖലയ്ക്ക് പിന്നില്‍ അണിനിരന്നു എന്നതിന്റെ തെളിവാണ് ഈ പുതിയ നിക്ഷേപങ്ങള്‍. സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ സംഘടിതമായി നടത്തിയ എല്ലാ കള്ളപ്രചരണങ്ങളെയും ജനങ്ങള്‍ തള്ളിക്കളഞ്ഞിരിക്കുകയാണ്. നിക്ഷേപ സമാഹരണത്തിന്റെ വിജയം സഹകരണ ബാങ്കിങ് മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് പകര്‍ന്ന് നല്‍കിയെന്നും മന്ത്രി പറഞ്ഞു.

കണ്ടല സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ നിക്ഷേപകര്‍ക്ക് പണം മടക്കി നല്‍കാന്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു. അഡ്മിനിസ്‌ട്രേറ്റീവ് സമിതി രൂപീകരിക്കാന്‍ ജോയിന്റ് രജസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it