ധനം ബാങ്ക് ഓഫ് ദി ഇയര്‍ 2017 അവാര്‍ഡ് ഫെഡറല്‍ ബാങ്കിന്

ഇന്ത്യന്‍ ബാങ്കിംഗ് രംഗത്ത് കേരളത്തിന്റെ അഭിമാനതാരമാണ് ഫെഡറല്‍ ബാങ്ക്. വെല്ലുവിളികള്‍ നിറഞ്ഞ കാലഘട്ടത്തില്‍ എല്ലാതലത്തിലും തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവെച്ചാണ് ദേശീയതലത്തില്‍ ഫെഡറല്‍ ബാങ്കിന്റെ മുന്നേറ്റം. ഡിജിറ്റല്‍ കാലഘട്ടത്തില്‍ നൂതന സാങ്കേതികവിദ്യകള്‍ ഉള്‍ച്ചേര്‍ത്ത ബാങ്ക്, പുതുതലമുറയെ മികവാര്‍ന്ന സേവനം കൊണ്ടാണ് ആകര്‍ഷിക്കുന്നത്.

കാലത്തിനു മുമ്പേ നടന്ന പ്രതിഭാശാലിയായ കെ പി ഹോര്‍മിസ് ദീര്‍ഘവീക്ഷണത്തോടെ, കരുത്തുറ്റ അടിത്തറയില്‍ കെട്ടിപ്പടുത്ത ഫെഡറല്‍ ബാങ്ക് അതിരുകള്‍ ലംഘിച്ച് ഇന്ത്യ മുഴുവന്‍ പടര്‍ന്നു പന്തലിച്ചിരിക്കുന്നു. ഒപ്പം നിക്ഷേപ വളര്‍ച്ചയില്‍, പ്രത്യേകിച്ച് എന്‍ ആര്‍ ഐ നിക്ഷേപം ആകര്‍ഷിക്കുന്നതില്‍ കാഴ്ചവെയ്ക്കുന്ന മികച്ച പ്രകടനമാണ് ശ്രദ്ധേയം.

വാണിജ്യബാങ്കുകള്‍ക്ക് ഏറ്റവും ചേര്‍ന്നത് റീറ്റെയ്ല്‍ വായ്പകളും നിക്ഷേപങ്ങളുമാണെന്ന് 1970കളില്‍ തന്നെ തിരിച്ചറിഞ്ഞ ഫെഡറല്‍ ബാങ്ക് ഇന്നും ഊന്നല്‍ നല്‍കുന്നത് ആ രംഗത്തു തന്നെയാണ്. അതുകൊണ്ടുതന്നെ നിഷ്‌ക്രിയാസ്തി മികച്ച രീതിയില്‍ മാനേജ് ചെയ്യാന്‍ സാധിച്ചിരിക്കുന്നു.

മികവാര്‍ന്ന മൂലധനപര്യാപ്തതാ അനുപാതമാണ് ബാങ്കിന്റേത്.

ഫെഡറല്‍ ബാങ്കിന്റെ ആസ്തിയില്‍ നിന്നുള്ള വരുമാനവും (റിട്ടേണ്‍ ഓണ്‍ അസറ്റ്) മികച്ചതലത്തിലാണ്. എത്രമാത്രം കാര്യക്ഷമമായാണ് ബാങ്ക് അതിന്റെ ആസ്തിവിനിയോഗം സാധ്യമാക്കുന്നതെന്ന് ഇതില്‍ നിന്നും വ്യക്തം. അതുപോലെ തന്നെ നിഷ്‌ക്രിയ ആസ്തി മാനേജ് ചെയ്യുന്നതിനുള്ള പ്രൊവിഷണിംഗ് കവറേജിന്റെ കാര്യത്തിലും ബാങ്ക് മികവാര്‍ന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്.

Related Articles
Next Story
Videos
Share it