പ്രമുഖ വ്യവസായിയും ധനലക്ഷ്മി ബാങ്ക് ഡയറക്ടറുമായ സി.കെ ഗോപിനാഥന്‍ അന്തരിച്ചു

പ്രമുഖ വ്യവസായിയും കേരളം ആസ്ഥാനമായുള്ള ധനലക്ഷ്മി ബാങ്കിന്റെ ഡയറക്ടറും മുഖ്യ ഓഹരിയുടമയുമായ സി.കെ ഗോപിനാഥന്‍ ഇന്നലെ (നവംബർ 27) അന്തരിച്ചു.

പാലക്കാട് ജില്ലയിലെ പട്ടാമ്പിക്ക് സമീപം കൂറ്റനാട് സ്വദേശിയായ അദ്ദേഹം ചിറ്റിലങ്ങാട് കളത്തില്‍ കുടുംബാംഗമാണ്. സി.കെ.ജി സൂപ്പര്‍മാര്‍ക്കറ്റ്‌സ്, സി.കെ.ജി സെക്യൂരിറ്റീസ്, ദേവലോകം ഹോട്ടല്‍ എന്നിവയുടെ ഉടമയാണ്.

ബാങ്കിംഗ്, ധനകാര്യ മഖലയില്‍ 25 വര്‍ഷത്തിലധികം അനുഭവജ്ഞാനമുളള ഗോപിനാഥന്‍ 2008 സെപ്റ്റബര്‍ 26 മുതല്‍ 2016 ജൂലൈ 20 വരെ കാത്തലിക് സിറിയന്‍ ബാങ്കിന്റെയും ഡയറക്ടറായിരുന്നു.

ധനലക്ഷ്മി ബാങ്കില്‍ അദ്ദേഹത്തിന് 7.5 ശതമാനം ഓഹരികളുണ്ട്. ബാങ്കിന്റെ വെബസൈറ്റ് പ്രകാരം 2016 ഓഗസ്റ്റ് മുതല്‍ അദ്ദേഹം ബാങ്കിന്റെ ബോര്‍ഡിലുണ്ട്.

കിറ്റെക്‌സ് ഗാര്‍മെന്റ്‌സില്‍ 5.46 ശതമാനം ഓഹരികളും ട്രാന്‍സ്‌വാറന്റി ഫിനാന്‍സ് ലിമിറ്റഡില്‍ 4.69 ശതമാനം ഓഹരികളും അദ്ദേഹത്തിനുണ്ട്. 2023 സെപ്റ്റംബര്‍ 30 വരെയുള്ള കണക്കനുസരിച്ച് ധനലക്ഷ്മി ബാങ്കിലും മറ്റ് രണ്ട് കമ്പനികളിലുമായുള്ള അദ്ദേഹത്തിന്റെ ഓഹരി നിക്ഷേപ മൂല്യം 133.2 കോടി രൂപയാണ്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it