ഓഹരിയോ, മ്യൂച്വല്‍ഫണ്ടോ, റെയിറ്റ്‌സോ? നിക്ഷേപ മാര്‍ഗങ്ങള്‍ പരിചയപ്പെടാന്‍ മലയാളത്തില്‍ സൗജന്യ ഓണ്‍ലൈന്‍ ക്ലാസുകള്‍

ഓഹരി വിപണികള്‍ വളരെ ഉയര്‍ന്ന നിലവാരത്തിലേക്ക് കുതിക്കുമ്പോഴും കൃത്യമായ രീതിയില്‍ ഓഹരി വിപണിയില്‍ നിക്ഷേപിക്കേണ്ടതെങ്ങനെ എന്നുള്ളതിനെക്കുറിച്ച് ധാരണയില്ലാത്തതിനാല്‍ ഓഹരി വിപണി അനുബന്ധ മേഖലകളില്‍ നിന്ന് വിട്ടു നില്‍ക്കുന്നവരാണ് ഭൂരിഭാഗം മലയാളികളും.

ഓഹരി വിപണിയെ ശരിയായി മനസിലാക്കാനും നല്ല ഓഹരികളെ കണ്ടെത്താനും മികച്ച മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപമിറക്കുന്നതിനും വേണ്ട അവബോധനം നല്‍കുന്നതിനുമായി ഓഹരി വിപണി നിയന്ത്രകരായ സെക്യൂരിറ്റീസ് & എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടേയും (സെബി) നാഷണല്‍ സ്റ്റോക് എക്‌സ്‌ചേഞ്ച് ഓഫ് ഇന്ത്യയുടേയും (എന്‍.എസ്.ഇ) സംയുക്ത ആഭിമുഖ്യത്തില്‍ മലയാളത്തില്‍ സൗജന്യ നിക്ഷേപക ബോധവത്കരണ ക്ലാസുകള്‍ ഓണ്‍ലൈനായി എല്ലാ മാസവും സംഘടിപ്പിക്കുന്നുണ്ട്.
സെബി സ്മാര്‍ട്ട് ട്രയെിനര്‍ ഡോ.സനേഷ് ചോലക്കാടാണ് നിക്ഷേപക ബോധവല്‍ക്കരണ ക്ലാസുകള്‍ നയിക്കുന്നത്. പങ്കെടുക്കാന്‍ താത്പര്യം ഉള്ളവര്‍ 9847436385 എന്ന നമ്പറില്‍ വാട്‌സ്ആപ് സന്ദേശം അയക്കുക. ക്ലാസ്സില്‍ പങ്കെടുക്കുവാനുള്ള ഓണ്‍ലൈന്‍ ലിങ്ക് ലഭ്യമാകും.

ഒക്ടോബര്‍ മാസത്തെ ക്ലാസുകള്‍

ഒക്ടോബര്‍ 6ന് രാത്രി 8മണി- മികച്ച ഓഹരികളെ എങ്ങനെ കണ്ടെത്താം?
ഒക്ടോബര്‍ 13ന് രാത്രി 8മണി - മ്യൂച്ചല്‍ ഫണ്ട് നിക്ഷേപവും വ്യത്യസ്ത നിക്ഷേപ തന്ത്രങ്ങളും
ഒക്ടോബര്‍ 20ന് രാത്രി 8 മണി - റിയല്‍ എസ്റ്റേറ്റ് ഇന്‍വസ്റ്റ്‌മെന്റ് ട്രസ്റ്റ് (REITs) ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ് (INVITs) എന്നിവയില്‍ എങ്ങനെ നിക്ഷേപിക്കാം?




Related Articles

Next Story

Videos

Share it