ബജറ്റ് ദിനത്തിലും മങ്ങി സ്വര്‍ണം, ഒരു പവന്‍ ആഭരണത്തിന് വില ഇങ്ങനെ
Update: ബജറ്റിനു ശേഷം ഇന്ന് സ്വര്‍ണ വില വീണ്ടും ഇടിഞ്ഞു. പവന് 2,000 രൂപയുടെ കുറവുണ്ടായി. പുതുക്കിയ വിലയും വില മാറ്റത്തിനു പിന്നിലെ കാരണങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ബജറ്റ് ദിനത്തിലും വീഴ്ച തുടര്‍ന്ന് സംസ്ഥാനത്ത് സ്വര്‍ണ വില. ഗ്രാമിന് 25 രൂപ കുറഞ്ഞ് 6,745 രൂപയും പവന് 200 രൂപ കുറഞ്ഞ് 53,960 രൂപയിലുമാണ് സ്വര്‍ണത്തിന്റെ ഇന്നത്തെ വ്യാപാരം. കഴിഞ്ഞ മേയ് 20ന് രേഖപ്പെടുത്തിയ പവന് 55,120 രൂപയാണ് സ്വര്‍ണത്തിന്റെ റെക്കോഡ് വില. അതില്‍ നിന്ന് 1,160 രൂപയോളം താഴ്ന്നിട്ടുണ്ട് നിലവില്‍ വില.
സ്വര്‍ണത്തിന്റെ രാജ്യാന്തര വിലയില്‍ ചാഞ്ചാട്ടം തുടരുകയാണ്. ഇന്നലെ 0.66 ശതമാനം ഇടിഞ്ഞ് ഔണ്‍സിന് 2,395.81 ലേക്ക് താഴ്ന്ന സ്വര്‍ണം ഇന്ന് 0.09 ശതമാനം ഉയര്‍ന്ന് 2,398.77ലെത്തിയിട്ടുണ്ട്. ജൂലൈ 17ന് 2,483 ഡോളറെന്ന റെക്കോഡിലെത്തിയ ശേഷമാണ് വില ഇടിവ് തുടങ്ങിയത്.
യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലുണ്ടായ മാറ്റങ്ങളാണ് ഇപ്പോള്‍ വിപണിയെ ബാധിക്കുന്നത്. ഫലം ആര്‍ക്ക് അനുകൂലമാകുമെന്നത് വ്യക്തമായതിനു ശേഷമാകും സ്വര്‍ണം ദിശ നിശ്ചയിക്കുക. സെപ്റ്റംബറില്‍ യു.എസ് ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശ നിരക്കുകള്‍ കുറച്ചേക്കുമെന്ന സൂചനകള്‍ ശക്തമായത് സ്വര്‍ണത്തിന് അനുകൂലമാണ്.
ഇടിവ് പ്രയോജനപ്പെടുത്താം